സംസ്ഥാനത്ത് കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ തിങ്കളാഴ്ച്ച (16-07-2018) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴയില്‍ മുൻപ് നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കോ മറ്റു പരീക്ഷകള്‍ക്കോ മാറ്റമില്ല. എറണാകുളം ജില്ലയില്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള സര്‍വ്വകലാശാല പരീക്ഷകള്‍ക്കും ഐ.ടി.ഐ കൗണ്‍സലിങ്ങിനും അവധി ബാധകമല്ല.
ജൂലായ് 11ന് അവധി നല്‍കിയ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങള്‍ക്ക് 21ന് പ്രവൃത്തിദിനമായിരിക്കുമെന്ന പ്രഖ്യാപനം പിന്‍വലിച്ചിട്ടുണ്ട്. ഇതിനു പകരം ഈ മാസം 28 നും നാളത്തെ (തിങ്കള്‍) അവധിക്കു പകരം ആഗസ്ത് നാലിനും പ്രവൃത്തിദിനമായിരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























