ചായ ഇടാനായി പാല്‍ തിളപ്പിച്ചപ്പോള്‍ പച്ച നിറമായി; പരാതിപ്പെടരുതെന്ന അഭ്യര്‍ത്ഥനയുമായി പാല്‍ കമ്പനി ഉദ്യോഗസ്ഥര്‍

ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ വെളുത്ത നിറം മാറി പച്ചനിറമായിമാറി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് സംഭവം നടന്നത്. കുമ്പഴയില്‍ നിന്നു വാങ്ങിയ മൂന്നു പായ്ക്കറ്റ് പാലില്‍ ഒരു കവര്‍ പാല്‍ തിളപ്പിച്ചപ്പോഴാണ് മുഴുവനും പച്ച നിറമായി മാറിയത്.
മൂന്നു പായ്ക്കറ്റ് പാലാണ് വാങ്ങിയത്. ഇതില്‍ രണ്ട് പായ്ക്കറ്റിനും കുഴപ്പമില്ലായിരുന്നു. ഒരു കവറിലെ പാല്‍ തിളപ്പിച്ചപ്പോഴാണ് പിസ്തനിറത്തിലുള്ള ഒരുതരം പച്ചകളര്‍ ആയത്. അതേസമയം വീട്ടുകാര്‍ ഉടന്‍തന്നെ ഇക്കാര്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ അവരെത്തും മുന്‍പ് കവര്‍ പാല്‍ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ എത്തി പച്ചനിറത്തിലായ പാല്‍ ഏറ്റെടുത്തു. പകരം പുതിയൊരു കവര്‍ പാല്‍ നല്‍കി. ആരോടും പരാതിപ്പെടരുതെന്ന് അഭ്യര്‍ത്ഥനയുമായാണ് അവര്‍ മടങ്ങിയത്.
https://www.facebook.com/Malayalivartha

























