റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; പുക കണ്ടതോടെ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായ

തേഞ്ഞിപ്പലം ദേശീയ പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്തു പാണമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കാറിനകത്ത് പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ചേലേമ്പ്ര പാറയില്‍ നാലകത്ത് സുബൈറിന്റെ കാറാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. മഴയുണ്ടായിട്ടും കത്തിയ കാറിനടുത്തേക്ക് നാട്ടുകാര്‍ക്കും പൊലീസിനും അടുക്കാനായില്ല.
ഞൊയറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കോഴിക്കോട് മീഞ്ചന്തയില്‍ നിന്നു ലീഡിങ് ഫയര്‍മാന്‍ നാരായണന്‍ നമ്പൂതിരിയുടെ നേത്യത്യത്തില്‍ ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. സുബൈറും കുടുംബവും ചേളാരിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഒരു മണിക്കൂറോളമാണ് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചത്.
https://www.facebook.com/Malayalivartha

























