ആലപ്പുഴയില്‍ കാറില്‍ സഞ്ചരിച്ച ദമ്പതികള്‍ക്കു നേരെ ഒരുസംഘം മദ്യപാനികളുടെ ആക്രമണം; ആക്രമണത്തില്‍ യുവതിയുടെ കൈ ഒടിഞ്ഞു

ആലപ്പുഴയില്‍ ദമ്പതികള്‍ക്കു നേരെ മദ്യപസംഘത്തിന്റെ ആക്രമണം. എറണാകുളം കുണ്ടന്നൂര്‍ സ്വദേശികളായ റോഷന്‍, ഭാര്യ ഡോണ എന്നിവര്‍ക്കാണ് ആലപ്പുഴ പൂച്ചാക്കലില്‍ ഞായറാഴ്ച വൈകിട്ട് മര്‍ദനമേറ്റത്. കാറില്‍ സഞ്ചരിക്കവെയാണ് ദമ്പതികള്‍ക്കുനേരെ മദ്യപസംഘം ആക്രണം നടത്തിയത്. ആക്രമണത്തില്‍ കൈയ്ക്ക് ഒടിവ് സംഭവിച്ച ഡോണയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂച്ചാക്കലിലെ ഒരു വിവാഹത്തില്‍ പങ്കെടുത്തു കാറില്‍ മടങ്ങവെ മൂന്നു ചെറുപ്പക്കാര്‍ ഉള്‍പ്പെട്ട സംഘം ബൈക്കില്‍ റോഷന്‍ ഓടിച്ചിരുന്ന കാറിനു സമീപമെത്തി അസഭ്യം പറയുകയായിരുന്നു. ഇതിനുശേഷം ഇവര്‍ കാറിനു മുന്നില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചു. ഇടയ്ക്ക് യുവാക്കളുടെ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ റോഷന്റെ കാറും ബ്രേക്ക് ചെയ്തു. എന്നാല്‍ കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ചെന്ന് ആരോപിച്ച് മൂന്നംഗ സംഘം വാഹനം നിര്‍ത്തി റോഷനെ മര്‍ദിക്കുകയായിരുന്നു. റോഷനെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച ഡോണയുടെ കൈ അക്രമിസംഘം പിടിച്ചു. കൈയ്ക്ക് ഒടിവ് സംഭവിച്ച ഡോണയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























