രാമായണമാസം ആചരിക്കുന്നില്ലെന്ന് തീരുമാനിച്ച് കോണ്‍ഗ്രസ്; പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായം വന്നതിനെ തുടര്‍ന്നാണ് തീരുമാനം

രാമായണമാസം ആചരിക്കണമെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. പാര്‍ട്ടിക്കുള്ളില്‍ത്തന്നെ രണ്ടഭിപ്രായം വന്നതിനെ തുടര്‍ന്നാണു നടപടി. വോട്ടിനായി ദൈവങ്ങളെ ഉപയോഗിക്കരുതെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ ഉണ്ട്. നാലു വോട്ടുകള്‍ കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്. ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗമെന്നും മുരളീധരന്‍ നേരത്തേ പറഞ്ഞിരുന്നു.
അതുപോലെതന്നെ രാമായണ മാസാചരണത്തിനെതിരെ വി.എം.സുധീരനും പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. രാമായണ പാരായണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ല. രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്. അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നാണ് സുധീരന്‍ തുറന്നടിച്ചത്. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പിന്മാറ്റം.
https://www.facebook.com/Malayalivartha

























