ബിഷപ് ഫ്രാങ്കോ മുളക്കല്‍ പദവിയില്‍നിന്ന് മാറിനില്‍ക്കണമെന്ന് ജലന്ധര്‍ രൂപതയിലെ ഒരുവിഭാഗം വൈദികര്‍; നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ആര്‍ച് ബിഷപ്പിന് വൈദികരുടെയും വിശ്വാസികളുടെയും കത്ത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളക്കല്‍ പദവിയില്‍നിന്ന് മാറിനില്‍ക്കണമെന്ന് ജലന്ധര്‍ രൂപതയിലെ ഒരുവിഭാഗം വൈദികര്‍. പുരോഹിതര്‍ക്കുള്ള മാസധ്യാനത്തിനിടെയാണ് അന്വേഷണം തീരുംവരെയെങ്കിലും ബിഷപ് മാറിനില്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ബിഷപിന്റെന്റെ സാന്നിധ്യത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് വൈദികരും വിശ്വാസികളും ഡല്‍ഹി ആര്‍ച് ബിഷപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.
തനിക്കെതിരെ കന്യാസ്ത്രീ പരാതി നല്‍കിയ കാര്യം ബിഷപ് ഫ്രാങ്കോ മുളക്കല്‍ യോഗത്തെ അറിയിച്ചപ്പോഴായിരുന്നു ബിഷപ് മാറിനില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ലൈംഗികവിവാദം സഭയെയും വിശ്വാസികളെയും ബാധിച്ചെന്നും ക്രൈസ്തവസമൂഹം ഇതിന്റെ പേരില്‍ നാണക്കേട് സഹിക്കുകയാണെന്നും ഒരു വികാരി എടുത്തുപറഞ്ഞു. ഇദ്ദേഹത്തെ പിന്തുണച്ച് കൂടുതല്‍ വൈദികര്‍ രംഗത്തെത്തി.
എന്നാല്‍ ആരോപണങ്ങളുടെ പേരില്‍ മാത്രം രാജിവെക്കില്ലെന്നായി ബിഷപ്പ്. ഒടുവില്‍ വികാരി ജനറല്‍ മാത്യു കോക്കണ്ടം ഇടപെട്ട് രംഗം ശാന്തമാക്കി. തുടര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ച് ഡല്‍ഹി ആര്‍ച് ബിഷപ്പിന് കത്തയക്കുന്നത്. ചിലര്‍ ഫോണിലും പരാതി അറിയിച്ചു.
https://www.facebook.com/Malayalivartha

























