ഒരു വൈദികന്റെ ഏറ്റുപറച്ചില്‍...പടവെട്ടേണ്ടത് അസഭ്യം പറയുന്ന മാധ്യമങ്ങളോടോ, സാമൂഹ്യമാധ്യമങ്ങളോടോ അല്ല: സങ്കടപ്പെടുത്തുന്ന ദിനങ്ങളിലൂടെ കടന്നുപോകുന്നുവെന്ന തുറന്നുപറച്ചിലുമായി വൈദികന്‍

സഭയില്‍ നന്മ നിറഞ്ഞ നിരവധി വൈദികര്‍ ഉണ്ട്. അതിന് ഇതാ ഒരു തെളിവ്. കത്തോലിക്കാ സഭയില്‍ ആഞ്ഞടിക്കുന്ന പീഡന വിവാദങ്ങള്‍ക്കു പിന്നാലെ തുറന്നെഴുത്തുമായി ഫാ. മാര്‍ട്ടിന്‍ ആന്റണി. സഭയിലെ വൈദികരും ബിഷപ്പും ഉള്‍പ്പെടെ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സംഭവവികാസങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരു പുരോഹിതന്‍ എന്ന നിലയില്‍ താന്‍ കടന്നുപോകുന്നത് അമ്പരപ്പിക്കുന്നതും, സങ്കടപ്പെടുത്തുന്നതുമായ ദിനങ്ങളിലൂടെയാണെന്ന് ഈ വൈദികന്‍ തുറന്നെഴുതുന്നു. ആത്മീയ അഴിമതിയുടെ അനന്തരഫലങ്ങളും അതിന്റെ ചെറിയൊരു വെളിപെപടുത്തലും മാത്രമാണ് ഈ സംഭവവികാസങ്ങളെന്നും വൈദികന്‍ പറയുന്നു. അതിനാല്‍ തന്നെ നാം പടവെട്ടേണ്ടതും പ്രതികരിക്കേണ്ടതും അസഭ്യം പറയുന്ന മാധ്യമങ്ങളോടോ, സാമൂഹ്യമാധ്യമങ്ങളോടോ അല്ലെന്നും അതു നമ്മോട് തന്നെയാണെന്നും വൈദികന്‍ കുറിപ്പിലൂടെ ഓര്‍മ്മിപ്പിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അമ്പരപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ ദിനങ്ങളിലൂടെ ഒരു പുരോഹിതന്‍ എന്ന നിലയില്‍ കടന്നു പോയികൊണ്ടിരിക്കുകയാണ്. നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളോട് പ്രതികരിക്കാനുള്ള ആഹ്വാനങ്ങള്‍ ചുറ്റും നിന്നും കേള്‍ക്കുന്നുണ്ട്. ഉച്ചത്തിലുള്ള പ്രതികരണത്തേക്കാള്‍ മഹത്വം നിശബ്ദമായ ആത്മശോധനയായിരിക്കും നല്ലതെന്നു തോന്നുന്നു. എന്തു പറ്റി നമുക്ക്? എവിടെയാണ് നമുക്ക് പിഴച്ചത്? (ചോദ്യം എന്നോട് തന്നെയും വൈദീക സഹോദരങ്ങളോടും മാത്രമാണ്).
എനിക്ക് തോന്നുന്നത് നമ്മില്‍ ഗ്രസിച്ചിരിക്കുന്ന ആത്മീയ അഴിമതിയുടെ അനന്തര ഫലങ്ങളും അതിന്റെ ചെറിയൊരു വെളിപെടുത്തലും മാത്രമാണ് ഈ സംഭവ വികാസങ്ങള്‍.
https://www.facebook.com/Malayalivartha

























