സംസ്ഥാനത്തെ തോരാമഴയില്‍ വിറങ്ങലിച്ച് ജനം. മൂന്ന് മരണം നാലുപേരെ കാണാതായി: ചുഴലിയില്‍ മലയോര മേഖല ഒറ്റപ്പെട്ടു....നാളെക്കൂടി തകര്‍ത്തുപെയ്യും

ദുരിതപ്പെയ്ത്തിന് ശമനമില്ല. നട്ടുതിരിഞ്ഞ് ജനം. സംസ്ഥാനമാകെ ഇന്നലെ മഴക്കെടുതിയില്‍ മൂന്നു മരണം. നാളെക്കൂടി കനത്ത മഴ തുടരുമെന്നു മുന്നറിയിപ്പ്. നദികളും പുഴകളും കരകവിഞ്ഞു. ചെറിയ അണക്കെട്ടുകള്‍ പലതും തുറന്നുവിട്ടു. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണു മഴ ജീവനെടുത്തത്. ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശത്തില്‍ അറിയിച്ചു. കടലില്‍ ഇറങ്ങരുത്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറുനിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യത യുണ്ടെന്നു മുന്നറിയിപ്പ്. ആലപ്പുഴയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് മത്സ്യവില്‍പനക്കാരിയാണു മരിച്ചത്
കല്‍പ്പറ്റയില്‍ 13നു തോട്ടില്‍ കാണാതായ ആറു വയസുകാരനെ കണ്ടെത്താനായില്ല. പേര്യ സ്വദേശി അജ്മലിനെയാണു കാണാതായത്. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളില്‍ മരം വീണ് ആര്യറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിത്താര (20) മരിച്ചു. പേരാവൂര്‍ എടത്തൊട്ടി കല്ലേരിമല കയറ്റത്തില്‍ ഇന്നലെ ഉച്ചയ്ക്കു മൂന്നിനായിരുന്നു അപകടം. ഓട്ടോറിക്ഷ െ്രെഡവര്‍ ആലച്ചേരി സ്വദേശി വിനോദ്(35) ഗുരുതരമായ പരുക്കോടെ കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിലാണ്. സിത്താരയുടെ അച്ഛന്‍ ഇരിട്ടി കാഞ്ഞിക്കാട്ടെ സിറിയക് (55), അമ്മ സലീന (48), സിറിയകിന്റെ ഭാര്യാസഹോദരി ഇരിട്ടി കാഞ്ഞമലയിലെ പ്രസന്ന (42) എന്നിവര്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ്. സിത്താരയുടെ ഏക സഹോദരന്‍ സിജോ ഏതാനും മാസം മുമ്പ് ബംഗളുരുവില്‍ ബൈക്കപകടത്തില്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























