ലോകകപ്പ് ഫുട്‌ബോള്‍ മത്സരം അവസാനിച്ചതോടെ ശക്തമായ നിലപാടുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും ആവേശം കാണിച്ച ജില്ലയാണ് കോഴിക്കോട്. കോഴിക്കോട്ടാണ് ലോക കപ്പ് നടക്കുന്നത് എന്ന ആവേശത്തോടെയാണ് അവര്‍ നഗരത്തെ വര്‍ണാഭമാക്കിയത്. ഫ്‌ളക്‌സുകളും തോരണങ്ങളുമായി അവര്‍ മത്സരിച്ചു. അതേ സമയം കളി കഴിഞ്ഞതോടെ ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ വ്യാപകമായി ഉയര്‍ത്തിയിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കലക്ടറുടെ നിര്‍ദേശം.
ജനങ്ങളുടെ ആരോഗ്യത്തിനും ജീവനു തന്നെയും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ മാസം 17 ന് വൈകീട്ട് ആറുമണിക്കകം നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
നീക്കം ചെയ്യുന്ന ഫ്‌ളക്‌സുകള്‍ കോഴിക്കോട് കോര്‍പറേഷന്റെ വെസ്റ്റ്ഹില്ലിലുള്ള പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ സംഭരിക്കന്‍ കേന്ദ്രീകൃത സംവിധാന ഒരുക്കിയിട്ടുണ്ടെന്നും ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു.
ഫ്‌ളക്‌സുകള്‍ യാതൊരു കാരണവശാലുംവലിച്ചു കീറിയും കത്തിച്ചും നശിപ്പിക്കാതെ ശേഖരിച്ച് വെസ്റ്റ്ഹില്‍ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്.
പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിധം ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാതെ നിലനിര്‍ത്തുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമവും പഞ്ചായത്ത് രാജ്, മുന്‍സിപ്പല്‍ നിയമവും ഉപയോഗിച്ച് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























