കളി തീര്‍ന്നെങ്കിലും ആരാധകര്‍ക്ക് മനം നിറയാന്‍ ഒരു സന്തോഷ വാര്‍ത്ത

ഫുട്‌ബോള്‍ ആരാധകര്‍ക്ക് വന്‍ സന്തോഷം നല്‍കുന്ന വാര്‍ത്ത. ഈ വര്‍ഷം മുഴുവന്‍ തങ്ങളുടെ രാജ്യത്ത് പ്രവേശിക്കാന്‍ വിദേശ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വിസ വേണ്ടെന്ന് റഷ്യയാണ് അറിയിച്ചിരിക്കുന്നത്. ഫാന്‍ ഐഡി മാത്രം മതി ഇത്തരക്കാര്‍ക്കെന്നും റഷ്യന്‍ പ്രസിഡന്റെ വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞു.
ഫാന്‍ ഐഡികളുള്ള വിദേശ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വിസഫ്രീ പ്രവേശനം നല്‍കാനാണ് തങ്ങളുടെ തീരുമാനം. ഈ വര്‍ഷം അവസാനം വരെ ഫാന്‍ ഐഡി ഉള്ളവര്‍ക്ക് വിസയില്ലാതെ രാജ്യത്തെത്താം. പുടിന്‍ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.
ഈ സൗകര്യം ആരാധകര്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നാണ് താന്‍ കരുതുന്നതെന്നും പുടിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























