മാരകരോഗങ്ങള്‍ പിടിപെട്ട് ചികിത്സക്ക് നിവൃത്തിയില്ലാതെ പത്രപരസ്യങ്ങള്‍ നല്‍കി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു... കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ പദ്ധതികളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷന്

മാരകരോഗങ്ങള്‍ പിടിപെട്ട് ചികിത്സക്ക് നിവൃത്തിയില്ലാതെ പത്രപരസ്യങ്ങള്‍ നല്‍കി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു... കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ പദ്ധതികളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അറിയിപ്പ് പ്രദര്‍ശിപ്പിക്കണം
മാരകരോഗങ്ങള്‍ ബാധിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ചകിത്സ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം. ഗുരുതരരോഗങ്ങള്‍ ബാധിച്ച് ചികിത്സിക്ക് വഴിയില്ലാതെ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് സംസ്ഥാന ബാലാവകാശ കമീഷനാണ് ശ്രദ്ധേയമായ ഈ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ പദ്ധതികളുടെ സഹായം കുട്ടികളിലേക്ക് എത്താന്‍ സ്ഥിരവും കാര്യക്ഷമവുമായ സംവിധാനം ഉണ്ടാകണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.
18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സ സംസ്ഥാനത്ത് നിലവിലുണ്ട്. രാഷ്ട്രീയ ബാല്‍ സ്വസ്ത്യ കാര്യക്രം (ആര്‍.ബി.എസ്.കെ), ആരോഗ്യകിരണം, താലോലം പദ്ധതികളാണ് നിലവിലുള്ളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ഇതു ലഭ്യവുമാണ്.
എന്നാല്‍, പലകാരണങ്ങളാല്‍ കുട്ടികളുടെ ചികിത്സാപദ്ധതികളും സേവനങ്ങളും സാധാരണക്കാരില്‍ എത്തുന്നില്ല. ജെ.ജെ ആക്ട് സെക്ഷന്‍ 2 (14) പ്രകാരം യഥാവിധിയുള്ള ചകിത്സാസഹായം കുട്ടികള്‍ക്ക് ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നും കമീഷന്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ കോളജ് സൂപ്രണ്ട്, സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസനവകുപ്പ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍, സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് കമീഷന്‍ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിവരുന്ന ചികിത്സ പദ്ധതികള്‍ ഏതൊക്കെ എന്ന് അറിയിക്കാനും നിര്‍ദേശം നല്‍കി.
ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ്, പഞ്ചായത്ത്‌നഗരസഭ ഓഫിസുകള്‍, മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങി ജനങ്ങള്‍ വന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം സൗജന്യചികിത്സ പദ്ധതികള്‍ സംബന്ധിച്ച് അറിയിപ്പ് നല്‍കണം.
മാരകരോഗങ്ങള്‍ പിടിപെട്ട് ചികിത്സക്ക് നിവൃത്തിയില്ലാതെ പത്രപരസ്യങ്ങള്‍ നല്‍കി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണവും നിരവധിയാണ്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ശോഭയുടെ മകന്‍ അനീഷ് (17) തലച്ചോറില്‍ ബാധിച്ച രോഗത്തിന് ചികിത്സതേടി വന്ന പത്രവാര്‍ത്ത സംബന്ധിച്ച് പൊതുപ്രവര്‍ത്തകന്‍ കവടിയാര്‍ ഹരികുമാര്‍ കമീഷന് നല്‍കിയ ഹരജിയിലാണ് ഈ നിര്‍ദേശം. ഗുരുതര രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍
ഗവ. മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ്, തൃശൂര്‍ ,ഗവ. മെഡിക്കല്‍ കോളജ്, ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, കോട്ടയം ഐ.എം.സി.എച്ച്, കോഴിക്കോട് എ.സി.എച്ച്, കോട്ടയം ഗവ. മെഡിക്കല്‍ കോളജ്, എറണാകുളം കോഓപറേറ്റിവ് മെഡിക്കല്‍ കോളജ്, പരിയാരം, കണ്ണൂര്‍ ചെസ്റ്റ് ഹോസ്പിറ്റല്‍, തൃശൂര്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം ആര്‍.സി.സി, തിരുവനന്തപുരം മലബാര്‍ കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ ജില്ല ആശുപത്രി, ആലുവ ഐ.സി.സി.ഒ.എന്‍.എസ്, പാലക്കാട് ഐ.സി.സി.ഒ.എന്‍.എസ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി
https://www.facebook.com/Malayalivartha

























