സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി മുടിവെട്ടുന്ന പദ്ധതി

372 പ്രൈമറി സ്‌കൂളുകളില്‍ 1,24,000ത്തോളം വരുന്ന കുട്ടികളുടെ തലമുടി സൗജന്യമായി വെട്ടാന്‍ തീരുമാനം. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇതിനായുള്ള തയ്യാറെടുപ്പ് നടത്തുന്നത്. വ്യക്തി ശുചിത്വത്തെക്കുറിച്ചുള്ള സ്വച്ഛതാ ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരത്തില്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന. മാസത്തിലൊരിക്കല്‍ മുടി വെട്ടുന്നതിനാണ് ഇവര്‍ തയ്യാറെടുക്കുന്നത്.
ഇത്തരത്തില്‍ ഒരു വര്‍ഷത്തെ കരാറിനാണ് എഎംസി സ്‌കൂള്‍ ബോര്‍ഡും പൂനയിലെ ഒരു സ്വകാര്യ ബ്യൂട്ടി സ്‌കൂളുകളും ഐഎസ്എസ് എന്ന ബ്യൂട്ടിസ്‌കൂളും ചേര്‍ന്നാണ് ഒപ്പിട്ടിരിക്കുന്നത്. സ്‌കൂള്‍ ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എല്‍.ഡി. ദേശായിയാണ് ഇക്കാര്യം പറഞ്ഞത്.
വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെയും അനുമതി വാങ്ങിയശേഷമാണ് മുടിവെട്ടുക. ഇതുവരെ 50 ശതമാനം കുട്ടികള്‍ അനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
പാവപ്പെട്ട കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്. ഇവരില്‍ പലരും കൂടുതലായും മുടിവെട്ടാന്‍ മടിക്കുന്നവരാണ്. അഹമ്മദാബാദില്‍ മുടിവെട്ടുന്നതിനുള്ള കുറഞ്ഞകൂലി എന്നത് 70 രൂപയാണ് ഇതും മുടിവെട്ടുന്നതില്‍ നിന്നും പിന്മാറുന്നതിന് കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























