പി.സി.യുടെ തെറിപ്പാട്ടു വേദിയാക്കാന്‍ എല്‍.ഡി.എഫിനെ കിട്ടില്ല ; എല്‍.ഡി.എഫിലെ ഘടക കക്ഷിയായ സ്‌കറിയാ തോമസ് വിഭാഗത്തില്‍ ലയിക്കാനുള്ള പി.സി. ജോര്‍ജിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി ; അവസാന നിമിഷം തകര്‍ന്നടിയുന്നത് പ്രമുഖ എല്‍.ഡി.എഫ് നേതാവിന്റെ മകന്‍ മുന്‍കൈ എടുത്തു നടത്തിയ നീക്കങ്ങൾ

ഇടതുപക്ഷ മുന്നണിയുടെ ഭാഗമാകാന്‍ ശ്രമിക്കുന്ന കെ.ബി. ഗണേഷ്‌കുമാറുമായും, ജനാധിപത്യ കേരള കോണ്‍ഗ്രസുമായും കൂട്ടുചേര്‍ന്ന്, എല്‍.ഡി.എഫിലെ ഘടക കക്ഷിയായ സ്‌കറിയാ തോമസ് വിഭാഗത്തില്‍ ലയിക്കാനുള്ള പി.സി. ജോര്‍ജിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി. പി.സി. ജോര്‍ജിനെ ചേര്‍ത്തുള്ള നീക്കങ്ങള്‍ വേണ്ടെന്ന് പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും ബന്ധപ്പെട്ടവര്‍ക്കു നിര്‍ദ്ദേശം കൊടുത്തു കഴിഞ്ഞു.
പ്രമുഖ എല്‍.ഡി.എഫ് നേതാവിന്റെ മകന്‍ മുന്‍കൈ എടുത്തു നടത്തിയ നീക്കങ്ങളാണ് അവസാന നിമിഷം തകര്‍ന്നടിയുന്നത്. ഷോണ്‍ ജോര്‍ജിന്റെ ഉറ്റ സുഹൃത്തായ ഈ നേതാവിന്റെ മകന്‍ മുന്നോട്ടുവച്ച ഫോര്‍മുലയായിരുന്നു വിഘടിച്ചു നില്ക്കുന്ന കേരള കോണ്‍ഗ്രസുകളെ ഒരുമിച്ച് ഒരു കുടക്കീഴിലെത്തിച്ച് മുന്നണിയുടെ ഭാഗമാക്കുക എന്നത്. എന്നാല്‍, ഇതേക്കുറിച്ച് ഒരു പ്രമുഖ എല്‍.ഡി.എഫ് നേതാവ് പറഞ്ഞത് ഈ കൂടയില്‍ എന്തിനാണ് രാജവെമ്പാലയെ ഇടുന്നത് എന്നാണ്. ബദ്ധവൈരികളായിരുന്ന ഗണേഷും, പി.സിയും ഒടുവില്‍ മുന്നണി പ്രവേശനത്തിനായി കൈകോര്‍ത്തു. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ കൂടി ചേര്‍ത്ത് പാര്‍ട്ടിയെ ശക്തമാക്കി സ്‌കറിയാ തോമസ്, വിഭാഗത്തില്‍ ലയിക്കുക എന്നതായിരുന്നു ലക്ഷ്യം. വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം പി.സി. ജോര്‍ജിനും, വൈസ് ചെയര്‍മാന്‍ പദവി ഗണേഷ് കുമാറിനും എന്നതായിരുന്നു ഫോര്‍മുല. പാര്‍ലമെന്റ് ഇലക്ഷനുമുന്‍പ് പാര്‍ട്ടിയെ ശക്തമാക്കി ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി സീറ്റ് ആവശ്യപ്പെടുക എന്നതായിരുന്നു തന്ത്രം.
ഒളിഞ്ഞും തെളിഞ്ഞും പിണറായി വിജയനെ പലപ്പോഴായി ആക്രമിച്ചുപോന്ന പി.സി. ഒടുവില്‍ കൊടിയേരിക്കെതിരെയും തിരിഞ്ഞിരുന്നു. എസ്.ഡി.പി.ഐ യെ പരസ്യമായി തള്ളിപ്പറയുമ്പോഴും രഹസ്യമായി ബാന്ധവം തുടര്‍ന്നുപോരുന്നു എന്നത് എല്‍.ഡി.എഫിനെയും അലട്ടുന്നു. ഒടുവില്‍ ഈഴവ സമുദായത്തെ അധിക്ഷേപിക്കുന്ന പ്രസ്താവനകളാണ് പി.സി.ക്ക് ഏറെ വിനയായത്. പി.സി. യെ അടുപ്പിക്കേണ്ട എന്ന നിലപാടിലാണ് സി.പി.എം. കോട്ടയം ജില്ലാ നേതൃത്വവും.
https://www.facebook.com/Malayalivartha

























