ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിച്ചയാളെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ കല്ലമ്പലം എസ്.ഐ ചികിത്സ നിഷേധിച്ചെന്ന് പരാതി

സഹോദരന്റെ കുത്തേറ്റ മധ്യവയസ്‌ക്കന്‍ പരാതിയുമായി സ്‌റ്റേഷനിലെത്തിയപ്പോള്‍ എസ്.ഐ ക്രൂരമായി മര്‍ദ്ദിക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്‌തെന്ന് പരാതി. കല്ലമ്പലം സ്‌റ്റേഷനിലെ എസ്.ഐ അഭിലാഷിനെതിരെ നാവായിക്കുളം ഡീസന്റ്മുക്ക് കുന്നുവിള കോളനിയിലെ കൊച്ചന്റെ മകന്‍ ആനന്ദന്‍ (52) ആണ് പരാതിക്കാരന്‍. ആനന്ദന്റെ ചേട്ടനും നിരവധി അടിപിടി, പീഡനക്കേസുകളിലെ പ്രതിയുമായ ലക്ഷ്മണന്‍ മദ്യലഹരിയില്‍ തൊട്ടടുത്തത്തുള്ള ആനന്ദന്റെ വീട്ടില്‍ ചെന്ന് ഭാര്യയായ പൊടിച്ചിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ചോദ്യം ചെയ്ത ആനന്ദനെ അടുക്കളയില്‍ ചിരവയെടുത്ത് ലക്ഷ്മണന്‍ അടിക്കുകയും കുത്താന്‍ ശ്രമിക്കുകയും ചെയ്തു. തടഞ്ഞ ആനന്ദന്റെ കൈവെള്ളയില്‍ കുത്തേല്‍ക്കുകയായിരുന്നു.
ഭാര്യ പൊടിച്ചിയെയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളെയും വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവിനെയും ലക്ഷ്മണന്‍ അസഭ്യം പറയുകയും കത്തിയുമായി ഭീഷണിപെടുത്തുകയും ചെയ്തു. കല്ലമ്പലം എസ്.ഐയെ വിവരം അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി യെ അറിയിക്കുകയും ഉടന്‍ തന്നെ കല്ലമ്പലം അഡീഷണല്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തുകയും ലക്ഷ്മണനെ കസ്റ്റഡിയില്‍ എടുക്കുകയും ആനന്ദനോട് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ട് ഹോസ്പിറ്റലില്‍ പോകാനും പറഞ്ഞു.
അതനുസരിച്ച് കുത്തേറ്റ ആനന്ദനും ഭാര്യയും പരാതിയുമായി എസ്.ഐ അഭിലാഷിന്റെടുക്കല്‍ ചെന്നു. വാദിയായ ആനന്ദനെ ആശുപത്രിയില്‍ കൊണ്ടു പോയി ചികില്‍സിക്കാന്‍ എസ്.ഐ സമ്മതിച്ചില്ല. ഇത് കള്ളക്കേസാണെന്ന് പറഞ്ഞ് ഭാര്യയുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദിക്കുകയും സെല്ലിലടക്കുകയും ചെയ്തു. ചേട്ടന്‍ ലക്ഷ്മണനെ സെല്ലിന് പുറത്ത് ഇരുത്തുകയും ചെയ്തു. ഒടുവില്‍ ആനന്ദന്റെ ഭാര്യ പൊടിച്ചി പൊതുപ്രവര്‍ത്തകരുടെ സഹായത്തോടെ ഡിവൈ.എസ്.പിയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആനന്ദനെ വിട്ടയച്ചു. പ്രതിയായ ലക്ഷ്മണനെതിരെ പെറ്റികേസെടുത്ത് വിട്ടു. ചോര വാര്‍ന്ന് അവശനായ ആനന്ദനെ ഭാര്യയും പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് കല്ലമ്പലം സ്‌നേഹ ആശുപത്രിയില്‍ എത്തിക്കുകയും മുറിവേറ്റ കൈ തുന്നികെട്ടിയതിന് ശേഷം ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ്.
ം ഭാര്യയെ ഉപദ്രവിക്കാന്‍ വന്നവനെ ചോദ്യം ചെയ്ത ആനന്ദനെ കുത്തി പരിക്കേല്‍പ്പിച്ച ലക്ഷ്മണനെ ആള്‍ക്കഹോളിക് ടെസ്റ്റ് നടത്തുകയോ സെല്ലില്‍ ഇടുകയോ ചെയ്യാതെ പെറ്റിക്കേസെടുത്ത് വിടുകയും കുത്ത്‌കൊണ്ടയാള്‍ക്ക് മൂന്ന് മണിക്കൂറോളം ചികിത്സ നിഷേധവും ചെയ്ത എസ്.ഐക്കെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി കൊടുക്കാന്‍ തീരുമാനിച്ചു.
https://www.facebook.com/Malayalivartha

























