ലോകകപ്പ് ആവേശം കെട്ടടങ്ങിയതോടെ ഫ്‌ലക്‌സുകള്‍ നീക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം

ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ സ്ഥാപിച്ച എല്ലാ ഫ്‌ലക്‌സുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ കലക്ടറുടെ നിര്‍ദ്ദേശം. 17ാം തീയ്യതി വൈകീട്ട 6 മണിക്കകം ഫഌ്‌സുകള്‍ നീക്കം ചെയ്യണം. വെസ്റ്റ്ഹില്ലിലെ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ ഫഌ്‌സുകള്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍ ഇവ ശേഖരിക്കുന്നതിനായി പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റിന് ഇതുവരെ ഔദ്യോഗിക നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. അല്ലാത്ത പക്ഷം ദുരന്ത നിവാരണ നിയമവും പഞ്ചായത്ത് രാജും മുന്‍സിപ്പല്‍ നിയമവും ഉപയോഗിച്ച് നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.
ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായി ഉയര്‍ത്തിയിട്ടുള്ള ഫഌ്‌സ് ബോര്‍ഡുകള്‍ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണി ഉയര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി.
https://www.facebook.com/Malayalivartha

























