ഇടുക്കി ഡാം റെക്കോഡ് ജലനിരപ്പിലേക്ക്; 33 വര്‍ഷത്തിനുശേഷമുള്ള കൂടിയ ജലനിരപ്പിലെത്താന്‍ 2 അടി കൂടി മാത്രം; ഇന്നുതന്നെ 1985ലെ; ജലനിരപ്പ് മറികടന്നേക്കും; ഇടുക്കിയുടെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത; മുല്ലപ്പെരിയാറിലും ജലനിരപ്പ് കുതിച്ചുയരുന്നു

കനത്ത മഴയേത്തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് കുതിച്ചുയരുന്നു. ഇടുക്കി അണക്കെട്ട് 33 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും കൂടിയ ജലനിരപ്പിലേക്ക് .
ഇടുക്കി അണക്കെട്ടില്‍ ഏറ്റവും കൂടിയ ജലനിരപ്പ് രേഖപ്പെടുത്തിയത് 1985ല്‍ ആണ്. 2373.9 അടിയായിരുന്നു അന്നു ജൂലൈ 15ന് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രേഖപ്പെടുത്തിയതാകട്ടെ 2367.6 അടി ജലനിരപ്പും. അതായത് കനത്ത മഴയില്‍ രണ്ടടി കൂടി വെള്ളം ഉയര്‍ന്നാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മൂന്നു പതിറ്റാണ്ടിനു ശേഷം സര്‍വകാല റെക്കോഡിലെത്തും.
ഒരുപക്ഷേ അത് ഇന്നു തന്നെ സംഭവിക്കാനും ഇടയുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 57 അടി ജലനിരപ്പാണ് ഈ ദിവസങ്ങളില്‍ ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാനുള്ള മുന്‍കരുതല്‍ നടപടികളും വൈദ്യുതി ബോര്‍ഡ് കൈക്കൊള്ളുന്നുണ്ട്. സംഭരണശേഷിയുടെ 65.25 ശതമാനം വെള്ളം ഇപ്പോള്‍ തന്നെ ഡാമിലുണ്ട്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് കുതിച്ചുയരുകയാണ്. മുല്ലപ്പെരിയാറില്‍ ഇന്നലെ രാവിലെ 129. 2 അടിയായിരുന്ന ജലനിരപ്പ് വൈകിട്ട് 130. 2 അടിയായി ഉയര്‍ന്നു. ഇതോടെ തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവും വര്‍ധിപ്പിച്ചു.
https://www.facebook.com/Malayalivartha

























