കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു; നാശം വിതച്ച പെരുമഴയിൽ മരണം ഒന്‍പതായി

വ്യാഴാഴ്ച വരെ കേരളത്തില്‍ കനത്ത മഴതുടരുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാലു ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും. അമ്ബലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെ അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്‌ഇ, സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, തിരുവമ്ബാടി, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കും അവധി. മഹാത്മാഗാന്ധി സര്‍വ്വകലാശാല ചൊവ്വാഴ്ച നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ജൂലൈ 16, 17 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
നാളത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ അറിയിച്ചു. കോട്ടയം മേലമ്ബാറയില്‍ വെള്ളക്കെട്ടില്‍വീണ് കുന്നത്ത് കെവി ജോസഫ്, മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് ചെറുവള്ളി ശിവന്‍കുട്ടി, കണ്ണൂര്‍ കരിയാട് തോട്ടില്‍ കൈ കഴുകാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട് പാര്‍ത്തുംവലിയത്ത് നാണി, മലപ്പുറം ചങ്ങരംകുളത്ത് കാഞ്ഞിയൂരില്‍ കുളത്തില്‍ വീണ് ഏഴുവയസുകാരന്‍ അദിനാന്‍ എന്നിവരാണ് മരിച്ചത്.
എന്നാൽ സംസ്ഥാനത്ത് ദുരിതം വിതച്ച് പെരുമഴ തുടരുമ്പോൾ കനത്തമഴയില്‍ ഒന്‍പത് പേര്‍ മരിച്ചു. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാറ്റില്‍ ചെരിഞ്ഞ മരം മുറിച്ചുമാറ്റുന്നതിനിടെ ദേഹത്ത് വീണാണ് ചവറ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ബെനഡിക്‌ട് മരിച്ചു. തേവലക്കരയില്‍ വെള്ളക്കെട്ടിനു സമീപത്തെ ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ആറാംക്ലാസ് വിദ്യാര്‍ഥി അനൂപ് മരിച്ചു.
വെള്ളിയാഴ്ച പള്ളിയില്‍ പോയ വഴി കാണാതായ ആറുവയസ്സുകാരന്‍ മാനന്തവാടി പേര്യ വള്ളിക്കത്തോട് തയ്യുള്ളതില്‍ അജ്മലിന്റെ മൃതദേഹം ഇന്നു തോട്ടില്‍ നിന്ന് കണ്ടെത്തി. പുഴയില്‍ വെള്ളം പൊങ്ങി മറുകരയില്‍ ആശുപത്രിയില്‍ എത്തിക്കാനാവാതെയാണ് കോതമഗംലം വെള്ളാരംകുത്തില്‍ പുളിയനാനിക്കല്‍ ടോമിയുടെ മരണം. ശബരിമല ദര്‍ശനത്തിനെത്തിയ ആലപ്പുഴ ചേര്‍ത്തല സ്വദേശി ഗോപകുമാറിനെ പമ്ബാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇന്നലെ കാണാതായ മലപ്പുറം തേഞ്ഞിപ്പലം മുഹമ്മദ് റബീഹ്, നെല്ലിയാമ്ബതി സീതാര്‍ക്കുണ്ട് ആഷിഖ്, പത്തനംതിട്ട തടത്തുകാലായില്‍ ബൈജു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























