ലിനിയുടെ കുടുംബത്തിന് ആശ്വാസമായി സര്‍ക്കാര്‍ വീണ്ടും... രോഗികളെ പരിചരിക്കുന്നതിനിടെ നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി

ലിനിയുടെ കുടുംബത്തിന് ആശ്വാസമായി സര്‍ക്കാര്‍ വീണ്ടും. രോഗികളെ പരിചരിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. മെയ് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്.
കോഴിക്കോട്ട് ഒഴിവുള്ള തസ്തിക കണ്ടെത്തി അടുത്ത ദിവസം തന്നെ ഡിഎംഒ നിയമന ഉത്തരവ് കൈമാറും. മെയ് 20ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ലിനി മരിച്ചത്. സജീഷ് അപ്പോള്‍ ഗള്‍ഫിലായിരുന്നു.
https://www.facebook.com/Malayalivartha

























