ആജീവനാന്തം ആനുകൂല്യം ലഭിക്കുന്നതരത്തില്‍ ഇ.എസ്.ഐ പദ്ധതി പരിഷ്‌കരിക്കാനുള്ള നിര്‍ദേശം കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് മുന്നില്‍

ഒരിക്കല്‍ അംഗമാകുന്നവര്‍ക്ക് ആജീവനാന്തം ആനുകൂല്യം ലഭിക്കുന്നതരത്തില്‍ ഇ.എസ്.ഐ പദ്ധതി പരിഷ്‌കരിക്കാനുള്ള നിര്‍ദേശം കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് മുന്നില്‍. ഇ.എസ്.ഐ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ച നിര്‍ദേശത്തില്‍ ഇനി കേന്ദ്രമാണ് അനുകൂല തീരുമാനമെടുക്കേണ്ടത്. കേരളത്തില്‍നിന്നുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം വി. രാധാകൃഷ്ണനാണ് ഈ നിര്‍ദേശം കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ചത്. രാജ്യത്തെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും ആരോഗ്യ പരിരക്ഷയും മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് ഇ.എസ്.ഐ (എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്) കോര്‍പറേഷന്‍ വഴി നടപ്പാക്കുന്ന പദ്ധതിയില്‍നിന്ന് ശമ്പളവര്‍ധനയെതുടര്‍ന്ന് പ്രതിവര്‍ഷം ആയിരക്കണക്കിന് തൊഴിലാളികളാണ് പുറത്താകുന്നത്.
കോര്‍പറേഷന്‍ നിഷ്‌കര്‍ഷിച്ച പരിധിക്ക് (21,000 രൂപ) മുകളില്‍ വരുമാനം ലഭിക്കുന്നവരെയാണ് ഇത്തരത്തില്‍ ഒഴിവാക്കുന്നത്. മുഴുവന്‍ ആളുകള്‍ക്കും ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാകുന്നതരത്തില്‍ നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്താനാണ് യോഗം ശിപാര്‍ശ ചെയ്തത്. ഉയര്‍ന്ന ശമ്പളക്കാരില്‍നിന്ന് ആനുപാതിക നിരക്കില്‍ വിഹിതം ഈടാക്കാം. വിരമിച്ച അംഗങ്ങള്‍ക്കും ചികിത്സാസൗകര്യം ലഭിക്കാന്‍ 61ാംചട്ടം ഭേദഗതി ചെയ്യണമെന്ന നിര്‍ദേശം കമ്മിറ്റി അംഗീകരിച്ചു. വി.ആര്‍.എസിലൂടെയും മറ്റും സര്‍വിസില്‍നിന്ന് നേരത്തേ പിരിയുന്നവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ചികിത്സ ലഭ്യമാകത്തക്കവിധത്തിലാണ് ഭേദഗതി ലക്ഷ്യമിടുന്നത്.
നിലവില്‍ 120 രൂപ വാര്‍ഷിക വരിസംഖ്യ നല്‍കിയാല്‍ ഇ.എസ്.ഐ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്ന സംവിധാനമാകും ഏര്‍പ്പെടുത്തുക. ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ മരിച്ചാല്‍ സംസ്‌കാരചെലവുകള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന 10,000 രൂപ 25,000 ആയി ഉയര്‍ത്തും. 2011ല്‍ നിശ്ചയിച്ചതാണ് നിലവിലെ തുക.
കോര്‍പറേഷന്‍ നേരിട്ട് എല്ലാ ജില്ലയിലും ഡിസ്‌പെന്‍സറികള്‍ ആരംഭിക്കും. മൂന്നാര്‍, റാന്നി, കാഞ്ഞങ്ങാട്, സുല്‍ത്താന്‍ബത്തേരി തുടങ്ങി ആറിടത്താണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ മുഖേനയാണ് ഡിസ്‌പെന്‍സറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സ ലഭിക്കാനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തും. കൂട്ടിരിപ്പുകാര്‍ക്കും സൗജന്യഭക്ഷണം, മരുന്ന് ക്ഷാമം പരിഹരിക്കാന്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍, സംസ്ഥാന മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനില്‍നിന്ന് മരുന്ന് വാങ്ങാന്‍ അനുമതി എന്നിവയും അംഗീകരിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ച നിര്‍ദേശങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിലൂടെ കോര്‍പറേഷനില്‍ എത്തുകയാണ് ചെയ്യുകയെന്ന് ബി.എം.എസ് പ്രതിനിധിയായ വി. രാധാകൃഷ്ണന്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി പാസാക്കിയാല്‍ കോര്‍പറേഷനും അംഗീകരിക്കുകയാണ് പതിവ്. ഇവയിലും അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























