വെട്ടുകത്തി ഉപയോഗിച്ച് ആദ്യവെട്ട് കഴുത്തിൽ... പ്രാണ വേദനയോടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും പിന്നാലെയെത്തി തുരുതുരാ വെട്ടി; പിതാവിന്റെ ഉയിരെടുക്കാൻ മരുമകനും സമീപവാസിയായ യുവാവിനുമൊപ്പം കൂട്ടുനിന്നത് മകനും... ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി അടിമാലി

കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിള്ള കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമീപവാസിയായ യുവാവും മകനും മരുമകനും അറസ്റ്റില്‍. പ്രതികള്‍ കൊപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പ്രതികളുടെയും സമീപവാസിയായ സ്ത്രീയുടെയും വീടുകളില്‍നിന്ന് ഇന്നലെ വൈകുന്നേരത്തോടെ കണ്ടെത്തി. മൂവരെയും ഇന്ന് അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതയില്‍ ഹാജരാക്കും.
മേയ് 12-നു രാവിലെ ഏഴരയോടെ കുഞ്ഞന്‍പിള്ള വീട്ടില്‍നിന്ന് അടിമാലിയിലെ ജോലി സ്ഥലത്തേക്കു പോകുന്ന വഴിയില്‍ മാരകായുധങ്ങളുമായി പ്രതികള്‍ കാത്തുനിന്നിരുന്നു. വായ്ക്കലാംകണ്ടം എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതികളിലൊരാള്‍ കുഞ്ഞന്‍പിള്ളയുമായി പഴയ കരാറിനെപ്പറ്റി സംസാരിച്ചെങ്കിലും മറുപടി പ്രകോപനപരമായിരുന്നു.
ഇതോടെ വെട്ടുകത്തി ഉപയോഗിച്ചു കഴുത്തില്‍ വെട്ടി. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മറ്റു പ്രതികളും തുരുതുരാ വെട്ടുകയും കുത്തുകയും ചെയ്തു. താഴെ വീണ കുഞ്ഞന്‍പിള്ളയെ അരിവാള്‍ ഉപയോഗിച്ചു വീണ്ടും വെട്ടി മരണം ഉറപ്പാക്കി. പിറ്റേന്ന് രാവിലെയാണ് അഴുകിയ നിലയില്‍ മൃതദേഹം, കൊക്കോ പറിക്കുന്നതിന് എത്തിയ ഭൂവുടമ കണ്ടെത്തിയത്. കുഞ്ഞന്‍പിള്ളയുടെ മൃതശരീരത്തില്‍ 20 മാരകമായ മുറിവുകളും ഓടിയപ്പോള്‍ വീണു പരിക്കേറ്റതടക്കം ഏഴു മുറിവുകളുമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
സംഭവദിവസവും തുടര്‍ന്നും മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നതു മൂലം തെളിവുകള്‍ ലഭിക്കാതെ വന്നത് ആദ്യഘട്ടത്തില്‍ അന്വേഷണത്തെ ബാധിച്ചിരുന്നു. മുറിവുകളിലൂടെ വെള്ളം കയറി ആന്തരികാവയവങ്ങളുള്‍പ്പടെ ഒറ്റദിവസം കൊണ്ട് പുഴുവരിച്ച നിലയിലുമായിരുന്നു. കുഞ്ഞന്‍ പിള്ളയുടെ ഇളയ മകന്‍ മനുവിന്റെ പേരിലുണ്ടായിരുന്നു ഒരു കേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. മകനെതിരായ കേസിലെ വാദിഭാഗവുമായി കുഞ്ഞന്‍ പിള്ള സംസാരിച്ച് ധാരണയിലെത്തിയിരുന്നു. ഇതോടെ ഒളിവില്‍ പോയ മനു തിരികെ വന്നെങ്കിലും കേസിന്റെ വാദി ഭാഗത്തുള്ളവരും കുഞ്ഞന്‍പിള്ളയുമായി നിരന്തരം തര്‍ക്കങ്ങളുണ്ടായി.
കുഞ്ഞന്‍പിള്ള മകനെ ന്യായീകരിച്ചും മറുഭാഗത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു സംസാരിച്ചതും പ്രതികളെ പ്രകോപിതരാക്കിയതായി പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷത്തോളം രൂപയോ അല്ലെങ്കില്‍ വസ്തുവോ ഇപ്പോഴത്തെ പ്രതികള്‍ക്കു നല്‍കാമെന്ന ധാരണ കുഞ്ഞന്‍പിള്ള തെറ്റിച്ചതും കൊലപാതകത്തിനു കാരണമായതായി പോലീസ് പറഞ്ഞു. ഭാര്യയുമായി പിണങ്ങി ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു കുഞ്ഞന്‍പിള്ള. കൊലപാതകത്തിന്റെ ആദ്യഘട്ടത്തില്‍ കുടുംബാംഗങ്ങളിലേക്കും അവരുടെ ബന്ധുക്കളിലേക്കുമാണ് സംശയത്തിന്റെ നിഴല്‍ വീണിരുന്നത്.
പിന്നീടാണ് പഴയ കേസുമായി ബന്ധപ്പെട്ടവരിലേക്ക് അന്വേഷണം നീണ്ടത്. ഇവരുടെ പരസ്പര വിരുദ്ധമായ മറുപടികളാണ് പ്രതികളെ വലയിലാക്കിയത്. കേസില്‍ രണ്ടായിരത്തോളം ആളുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും അഞ്ഞൂറോളം പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























