ഉപഗ്രഹങ്ങളിലും റോക്കറ്റുകളിലും ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററി ഇനി സ്മാര്‍ട്ട് ഫോണിലും

റോക്കറ്റുകളിലും ഉപഗ്രഹങ്ങളിലും ഐ.എസ്.ആര്‍.ഒ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററി ഇനി നമ്മുടെ സ്മാര്‍ട്ട് ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഊര്‍ജമേകും. ഇന്ത്യയ്ക്ക് സ്വന്തമല്ലാതിരുന്ന ലിഥിയം അയോണ്‍ ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് വി.എസ്.എസ്.സിയാണ്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ഇതിന്റെ സാങ്കേതികവിദ്യ കൈമാറ്റത്തിന് നേതൃത്വം നല്‍കുന്നത് വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥാണ്.
അന്താരാഷ്ട്ര വിപണിയില്‍ ദശലക്ഷക്കണക്കിന് കോടിഡോളര്‍ വിലവരുന്ന സാങ്കേതികവിദ്യ രാജ്യത്തെ വ്യവസായികള്‍ക്ക് ചുരുങ്ങിയ നിരക്കിലായിരിക്കും കൈമാറുക. മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്ന 0.02എ.എച്ച്. ബാറ്ററി മുതല്‍ ഇലക്ട്രിക് ബസുകളില്‍ ഉപയോഗിക്കാവുന്ന 100 എ.എച്ച് ബാറ്ററികള്‍ വരെ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യയാണിത്.വി.എസ്.എസ്.സിയുടെ തുമ്പയിലെ കേന്ദ്രത്തില്‍ ഇന്ന് ലിഥിയം അയോണ്‍ ബാറ്ററി വ്യാവസായികമായി നിര്‍മ്മിക്കാന്‍ താത്പര്യമുള്ള വ്യവസായികളുടെ പ്രീ ആപ്ലിക്കേഷന്‍ കോണ്‍ഫറന്‍സ് നടക്കും.
25000രൂപ അടച്ച് രജിസ്റ്റര്‍ ചെയ്ത് നാല് ലക്ഷംരൂപ സെക്യുരിറ്റി ഡെപ്പോസിറ്റും നല്‍കിയവര്‍ക്കേ പങ്കെടുക്കാനാവൂ. സ്വകാര്യകുത്തകകളും പൊതുമേഖലാസ്ഥാപനങ്ങളും ഉള്‍പ്പെടെ 140ഓളം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാങ്കേതിക വിദ്യ കൈമാറിയാല്‍ ഒരു കോടിരൂപ വീതം ഓരോ കമ്പനികളില്‍ നിന്നും ലഭിക്കും. ഈ വര്‍ഷം തന്നെ ബാറ്ററി നിര്‍മ്മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ഇലക്ട്രോണിക് വ്യവസായരംഗത്ത് വന്‍വിപ്‌ളവം സൃഷ്ടിക്കാന്‍ പോന്നതാണ് ലിഥിയം അയോണ്‍ ബാറ്ററി സാങ്കേതികവിദ്യ. പി.എസ്.എല്‍.വിയുടെ കഴിഞ്ഞ 15വിക്ഷേപണങ്ങളിലും ജി.എസ്.എല്‍.വിയിലും ജിസാറ്റ് ഉപഗ്രഹത്തിലും ആര്‍.എല്‍.വി.ടി.ഡിയിലും ഉപയോഗിച്ചത് വി.എസ്.എസ്.സിയില്‍ നിര്‍മ്മിച്ച ബാറ്ററികളാണ്.
ഇത് വാഹനങ്ങളില്‍ ഉപയോഗിക്കാനാകുമോ എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് കമ്മിറ്റിയുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് പരീക്ഷണവും നടത്തി വിജയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























