ജലന്ധര്‍ ബിഷപ്പിന്റെ പീഡനം : ഇന്ന് മാര്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കും

ആലഞ്ചേരിയുടെ കഷ്ടപ്പാടുകള്‍. ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതായുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി ഇന്ന് എടുക്കും. വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാകും മൊഴിയെടുക്കുക. മൊഴിയെടുക്കാന്‍ കഴിഞ്ഞ ദിവസം കര്‍ദിനാളിനോട് അന്വേഷണസംഘം സമയം ചോദിച്ചിരുന്നു.
2017 ജൂലൈ 11ന് കന്യാസ്ത്രീ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.ബിഷപ്പ് നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നതായും ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്തവിധമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ഇന്ന് മൊഴിയെടുക്കലിന് സൗകര്യമാണെന്ന് കര്‍ദിനാള്‍ തന്നെ അറിയിക്കുകയായിരുന്നു. കന്യാസ്ത്രീ നേരിട്ട് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയിരുന്നതായും ഇതിനുപുറമെ കന്യാസ്ത്രീയുടെ പിതാവും പീഡനവിവരം കര്‍ദിനാളിനെ അറിയിച്ചിരുന്നതായുമാണ് കന്യാസ്ത്രി മൊഴിനല്‍കിയത്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ രേഖാമൂലം പരാതി നല്‍കിയില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിഞ്ഞിരുന്നു. കന്യാസ്ത്രീ കര്‍ദിനാളിന് പരാതി നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തായിരുന്നു.
https://www.facebook.com/Malayalivartha

























