ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ മരം കടപുഴകിവീണ് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ മരം കടപുഴകിവീണ് ഒരാള്‍ മരിച്ചു. പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്
ആന്ധ്രയില്‍നിന്നും വിദോനസഞ്ചാരത്തിന് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത് ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധവും പൂര്‍ണമായും തകരാറിലായി.
https://www.facebook.com/Malayalivartha

























