നീര്‍ക്കുന്നം തീരത്തെത്തിയ ബാര്‍ജിലെ ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി... ബാര്‍ജിലെ ജീവനക്കാരെ എമിഗ്രേഷന്‍ നടപടികള്‍ക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറുമെന്നും അധികൃതര്‍

നീര്‍ക്കുന്നം തീരത്തെത്തിയ ബാര്‍ജിലെ ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയതാണ് ജീവനക്കാരെ സേന രക്ഷപ്പെടുത്തിയത്. ബാര്‍ജിലെ ജീവനക്കാരെ എമിഗ്രേഷന്‍ നടപടികള്‍ക്കായി തീരസംരക്ഷണ സേനയ്ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മൂന്നു ദിവസം പുറംകടലില്‍ അലഞ്ഞ അബുദാബി അല്‍ഫത്താന്‍ ഡോക്കിന്റെ ബാര്‍ജ് തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് നീര്‍ക്കുന്നം തീരത്തടിഞ്ഞത്.
കപ്പലിനു പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന ബാര്‍ജ് ശക്തമായ തിരമാലയില്‍പ്പെട്ട് വടം പൊട്ടി കരയ്ക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇന്തോനേഷ്യയില്‍നിന്നു 180 മീറ്റര്‍ നീളമുള്ള കപ്പലും ഫൈബര്‍ ബോട്ടും കയറ്റിവന്നതായിരുന്നു ബാര്‍ജ്. ഇറാനില്‍ നിന്ന് ഇന്തോനേഷ്യയിലെത്തിയ കപ്പല്‍ അബുദാബിയിലേക്കുള്ള വഴിമധ്യേ വടംപൊട്ടി കപ്പലും ബാര്‍ജും വേര്‍പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























