Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ആര്‍ത്തവ വേദന പ്രവസവേദനയ്ക്ക് തയ്യാറെടുക്കാന്‍ പ്രാപ്തിയാക്കുമെന്നും വേദനയ്ക്ക് മരുന്ന് കഴിക്കാമോ എന്ന് സംശയവും പലര്‍ക്കുമുണ്ട്, ഉത്തരം ഇതാണ്...

17 JULY 2018 12:26 PM IST
മലയാളി വാര്‍ത്ത

എവിടെ പോയാലും കേള്‍ക്കാം ഈ ചോദ്യം. പലര്‍ക്കും പേടിയാണ് മരുന്നു കഴിക്കാന്‍. പലരുടെയും ധാരണ ഈ വേദന സഹിക്കുന്നത് പ്രസവവേദനയിലേക്കു സ്വയം തയ്യാറെടുക്കാന്‍ പ്രാപ്തിയാക്കുമെന്നും !!! ഈ വേദനക്ക് മരുന്നു കഴിക്കാമോ എന്ന ചോദ്യത്തിന്റെ വിലയേറിയ ഉത്തരം ഇതാണെന്ന് ഡോ. വീണ ജെ.എസ് പറയുന്നു. ഈ വേദന വന്നാല്‍ ഡോക്ടറെ കാണിച്ചേ മരുന്നു കഴിക്കാവൂ. കാരണം,periods സമയത്തെ വേദന/dysmenorrhoea രണ്ട് തരമുണ്ട്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ലാത്ത primary dysmenorrhoeaയും, കാരണങ്ങൾ ഉള്ള secondary dysmenorrhoeaയും. Secondary അല്ലാ എന്നുറപ്പു വരുത്താൻ വേണ്ടിയാണ് ഡോക്ടറെ കാണാൻ പറയുന്നത്. 

Pelvic inflammatory disease, ഫൈബ്രോയ്ഡ്, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ ഒട്ടനവധി അപകടം പിടിച്ച അസുഖങ്ങള്‍ കാരണം ുലൃശീറ സമയത്ത് വേദന വരാം. മുകളില്‍ പറഞ്ഞിരിക്കുന്ന ചില രോഗങ്ങള്‍ ഭാവിയില്‍ കാന്‍സറിലേക്കും വന്ധ്യതയിലേക്കും നയിച്ചേക്കാം. അതുകൊണ്ട്, ഇവയുടെ അപകടം കുറഞ്ഞ സ്‌റ്റേജില്‍ തന്നെ മുന്‍കൂട്ടി കണ്ടുപിടിച്ചു ചികില്‍സിച്ചു ഭേദമാക്കാനുള്ള അവസരം ഉണ്ടാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇനി periods സമയത്തെ വേദന എങ്ങനെ ഉണ്ടാവുന്നു എന്ന് നോക്കാം. ഈ സമയത്ത് ഗര്‍ഭാശയസ്തരം പൊഴിഞ്ഞു വീഴുമ്പോള്‍ ഉണ്ടാവുന്ന പ്രോസ്റ്റാഗ്ലാന്റിന്‍ ഗര്‍ഭാശയഭിത്തിയെ സങ്കോചിപ്പിക്കുകയും ആ പ്രവര്‍ത്തനഫലമായി രക്തക്കുറവുള്ള ഭാഗങ്ങള്‍ ഭിത്തിയില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നത്‌കൊണ്ടാണ് വേദന ഉണ്ടാവുന്നത്. ആദ്യത്തെ രണ്ടോ മൂന്നോ ദിവസങ്ങളില്‍ ആണ് വേദന കണ്ടുവരുന്നത്. 

നിത്യജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള വേദന ആണെങ്കില്‍ (ഉദാഹരണത്തിന് ക്ലാസ്സ് നഷ്ട്ടമാവുക, ഉറങ്ങാന്‍ പോലും കഴിയാത്ത അവസരങ്ങള്‍ എന്നിവ) മരുന്ന് പരിഗണിക്കാവുന്നതാണ്. പ്രോസ്റ്റാഗ്ലാന്റിന്‍ പ്രവര്‍ത്തനം തടയുന്ന മരുന്ന് ഈ വേദനക്ക് ഫലപ്രദമാണ്. വേദന തുടങ്ങും മുന്നേയുള്ള കുറച്ച് മണിക്കൂറുകളില്‍ മരുന്നെടുത്താല്‍ രണ്ട് ദിവസങ്ങക്കുള്ളില്‍ വേദന മാറുമെന്ന് കാണിച്ച പഠനങ്ങളും ഉണ്ട്. വ്യായാമം ചെയ്യുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും ഒരുപാട് വെള്ളം കുടിക്കുന്നതും വേദന കുറയ്ക്കും എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നല്ല പോഷണവും (വിറ്റാമിന്‍, minerals) വെള്ളവും ലഭ്യമാണ് എങ്കില്‍ ഏത് സമയത്തും നമുക്ക് വ്യായാമം ചെയ്യാവുന്നതാണ്. . Periods സമയത്ത് അടങ്ങിയൊതുങ്ങി ഇരുന്നേ തീരൂ എന്നൊന്നും ഇല്ലെന്നര്‍ത്ഥം. ആവശ്യത്തിന് വിശ്രമിക്കണം എന്ന് മാത്രം. സ്‌ട്രെസ് കുറയുന്നതും വേദനയെ കുറക്കുന്നു ! 

Secondary വേദന ആണെങ്കില്‍ മറ്റുചില ലക്ഷണങ്ങള്‍ കൂടി ഉണ്ടാവും ! മറ്റസുഖങ്ങളുടെ ലക്ഷണങ്ങള്‍ ഇല്ലെന്നുറപ്പിക്കേണ്ടതായുണ്ട്.

എന്താണ് നോര്‍മല്‍ periods? 
.രണ്ടുമുതല്‍ അഞ്ചുവരെയുള്ള ദിവസങ്ങളില്‍ ബ്ലീഡിങ് 
. ഈ ദിവസങ്ങളില്‍ 80 മില്ലിലിറ്ററില്‍ (average 10-35ml)  അധികമല്ലാത്ത ബ്ലീഡിങ് (മാക്‌സിമം 16 മുതല്‍ 18വരെ രക്തത്തില്‍ കുതിര്‍ന്ന പാഡുകള്‍)
. 24 ദിവസത്തിനു ശേഷമോ 38 ദിവസങ്ങള്‍ക്കുള്ളിലോ ആവര്‍ത്തിച്ച് വരുന്നത്.

So ഇതെല്ലാം രേഖപ്പെടുത്താൻ ഒരു ഡയറി സൂക്ഷിക്കുന്നത് നല്ലതാണ്. Premenstrual mood changes ഉണ്ടെങ്കിൽ അതും എഴുതി വെച്ച് സ്വയം analyse ചെയ്യുകയോ, ആവശ്യം തോന്നുന്നെങ്കിൽ സഹായം തേടുകയോ ചെയ്യുക. 

24 ദിവസങ്ങൾക്കുള്ളിൽ periods വരുന്നതിനെ polymenorrhoea എന്നും 38 ദിവസങ്ങൾക്ക് ശേഷം വരുന്നതിനെ oligomenorrhoea എന്നും വിളിക്കുന്നു. ഈ രണ്ടവസരങ്ങളിലും ഡോക്ടറുടെ ഉപദേശം ഉണ്ടായേ തീരൂ. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതായി വരാം. രോഗനിര്‍ണയത്തിന് വേണ്ടി സ്‌കാന്‍ ചെയ്യേണ്ടതായും വരാം. രക്തസ്രാവം കൂടുന്ന സമയത്ത് അയണ്‍ഫോളിക് ആസിഡ് ഗുളികകള്‍ ആവശ്യമായി വന്നേക്കാം.

ആര്‍ത്തവദിവസങ്ങളില്‍ വ്യക്തിശുചിത്വം പാലിക്കുക. തുണിയാണോ സാനിറ്ററി നാപ്കിനാണോ  menstrual കപ്പ് ആണോ നല്ലത് എന്ന് ചോദിച്ചാല്‍ ഉത്തരം ഇതാണ്. ഒരുത്തരം പറയാന്‍ മാത്രമുള്ളത്ര പഠനങ്ങള്‍ നടന്നിട്ടില്ല. പാഡുകള്‍ നാലുമണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക.  menstrual കപ്പിലെ രക്തവും ഈ ഇടവേളയില്‍ കളയുക. കപ്പ് ആദ്യമായി use ചെയ്തു തുടങ്ങുന്നവര്‍ ഇക്കാര്യം പ്രത്യേകം ഓര്‍ക്കുക. ആദ്യമായി use  ചെയ്തു തുടങ്ങുന്നവരുടെ കപ്പില്‍ E.coli ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കണ്ടു എന്നാണ് കെനിയയില്‍ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത്. മൂത്രാശയസംബന്ധമോ ഗര്‍ഭാശയസംബന്ധമായോ ആയ അണുബാധ വന്നവര്‍ രണ്ടുമൂന്നുമാസത്തെ periods കഴിഞ്ഞ ശേഷം മാത്രം കപ്പ് ഉപയോഗിക്കുന്നത് safe ആയിരിക്കും.

പ്രസവശേഷവും അബോര്‍ഷന് ശേഷവും ഉള്ള യോനീസ്രവം നില്‍ക്കുന്നത് വരെ menstrual  കപ്പ് ഉപയോഗിക്കാതിരിക്കുക. ഗര്‍ഭാശയസ്തരം ഉണങ്ങുന്ന സ്‌റ്റേജില്‍ ആയതുകൊണ്ട് ചെറിയ ശിളലരശേീി പോലും മാരകമായേക്കാം എന്നതുകൊണ്ടാണ് ഇങ്ങനെയൊരുപദേശം നല്‍കുന്നത്. കൂടുതല്‍ പഠനങ്ങള്‍ കൂടിയേ തീരൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (2 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (2 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (2 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (2 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (5 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (6 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (6 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (6 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (6 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (7 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (7 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (7 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (7 hours ago)

Malayali Vartha Recommends