പേരാമ്പ്രയില്‍ എസ്എഫ്‌ഐ നേതാവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

പേരാമ്പ്രയില്‍ എസ്എഫ്‌ഐ നേതാവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍ . പേരാമ്പ്ര സ്വാദേശ്ശി മ്യുഹമ്മദ്‌നെ യാണ് മേപ്പയ്യൂര്‍പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കാരയാട് ലോക്കല്‍ സെക്രട്ടറി വിഷ്ണുവിനെയാണ് ഇന്നലെ രാത്രി ഒരു സംഘം ആളുകള്‍ വെട്ടി പരിക്കേല്പിച്ചത്. ആക്രമണത്തില്‍പരുക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഭിമന്യുകൊലപാതകവുമായി ബന്ധപ്പെട്ട എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിന്‌ശേഷം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണി പെടുത്തിയതായയും യാതൊരു സംഘര്‍ഷവുമില്ലാത്ത പ്രദേശത്ത് എസ്ഡിപിഐ ഏകപക്ഷീയമായ അക്രമംഅഴിച്ച് വിടുകയായിരുന്നുവെന്ന് എസ്എഫ്‌ഐ വ്യകതമാക്കി.
ആസൂത്രിതമായ ആക്രമണമാണ് എസ്ഡിപിഐ നടത്തിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു .കോഴിക്കോട് നഗരത്തില്‍ എസ്എഫ്‌ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
https://www.facebook.com/Malayalivartha

























