അഭിമന്യുവിന്റെ ഉയിരെടുത്തവരിൽ കൈവെട്ട് കേസിലെ പ്രതിയും ;കൊലപാതകത്തില്‍ കൈവെട്ട് കേസിലെ പ്രതിക്കും പങ്കുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിൽ നിർണ്ണായകവെളിപ്പെടുത്തലുമായി അന്വേഷണ സംഘം . കൊലപാതകത്തില്‍ കൈവെട്ട് കേസിലെ പ്രതിക്കും പങ്കുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു .കൈവെട്ട് കേസിലെ പതിമൂന്നാം പ്രതിയായ മനാഫിനാണ് അഭിമന്യു കൊലപാതകത്തില്‍ പങ്കുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളരുത്തി സ്വദേശി ഷമീര്‍ ആണെന്നും ഇരുവരും ഒളിവിലാണെന്നും പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണത്തെ തടസപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം,ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്ന് ഹൈക്കോടതി പറഞ്ഞു. കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha
























