സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ; കോഴിക്കോട് ജില്ലയിൽ ആറാം ക്ലാസ് വിദ്യാർത്ഥി നിരീക്ഷണത്തിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ചിരാൽ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് ഡിഫ്തീരിയ കണ്ടെത്തിയത്. വിദ്യാർത്ഥി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ശനിയാഴ്ച രോഗലക്ഷണത്തോടെ ചീരാൽ പി.എച്ച്.സി യിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ തൊണ്ടയിലെ സ്രവം മണിപ്പാൽ വൈറോളജി ലാബിലേക്ക് അയച്ച നടത്തിയ പരിശോധിനയിലാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha
























