ഹിന്ദുപാക്കിസ്ഥാന്‍ പരാമര്‍ശത്തെ തുടര്‍ന്ന് ശശിതരൂര്‍ എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു, ഓഫീസിന് ചുറ്റും കരി ഓയില്‍ ഒഴിക്കുകയും റീത്ത് വയ്ക്കുകയും ചെയ്തിരുന്നു

ശശിതരൂര്‍ എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഖില്‍, വിഷ്ണു, ഗോവിന്ദ്, മനു, ഹരികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദുപാക്കിസ്ഥാനായി മാറുമെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ ആക്രമണം. തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസിലും അദ്ദേഹത്തിന്റെ ചിത്രത്തിലും കരി ഓയില്‍ ഒഴിക്കുകയും ഓഫീസിന് മുന്നില്‍ റീത്ത് വെയ്ക്കുകയും ചെയ്തു.
ശശി തരൂര്‍ ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നായിരുന്നു യുവ മോര്‍ച്ച പ്രവര്‍ത്തകരുടെ ആവശ്യം. സംഭവ സ്ഥലത്ത് പൊലീസ് എത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കരി ഓയില്‍ ഒഴിയ്ക്കുകയായിരുന്നു. ഇതെല്ലാം കണ്ട് നിന്നതല്ലാതെ പൊലീസ് നടപടി സ്വീകരിച്ചില്ല. ശശി തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ കൊല്‍ക്കത്ത കോടതി കേസെടുത്തിരുന്നു. മതവികാരം വൃണപ്പെടുത്തുന്നുവെന്ന പരാതിയിലാണ് നടപടി. അടുത്തമാസം 14ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 153എ/295എ, ദേശീയതയെ അവഹേളിക്കുന്നത് തടയുന്ന 1971ലെ നിയമം എന്നിവ അനുസരിച്ചാണ് തൂരിനെതിരെ കേസെടുത്തിരിക്കുന്നത്. അഭിഭാഷകനായ സുമീത് ചൗധരിയാണ് തരൂരിനെതിരെ കൊല്‍ക്കത്ത കോടതിയില്‍ പരാതി നല്‍കിയത്. തന്റെ അഭിപ്രായത്തിന് മറുപടി നല്‍കുന്നതിന് പകരം ബി.ജെ.പി ഗുണ്ടായിസം കാണിക്കുകയാണെന്ന് തരൂര്‍ ഇന്ന് ആരോപിച്ചു. ഓഫീസ് ആക്രമിച്ചവരെ പിടികൂടിയില്ലെന്നും പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























