കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലിയ്ക്ക് കയറിയവർ ആ ജോലി തന്നെ ചെയ്യണം; വനിതാ കണ്ടക്ടര്‍മാരുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലിയ്ക്ക് കയറിയവർ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതര ഡ്യൂട്ടി നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിൻ തച്ചങ്കരിയുടെ ഉത്തരവ് ശരിവച്ചാണ് കോടതിയുടെ പുതിയ വിധി.
കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ച ശേഷം ആ ജോലി ചെയ്യാതെ ഓഫീസ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ള ഇതരഡ്യൂട്ടികള്‍ ചെയ്തു വന്നിരുന്ന വനിതാ കണ്ടക്ടര്‍മാരോടാണ് കോടതിയുടെ ഉത്തരവ്.
ടോമിന്‍ തച്ചങ്കരി സിഎംഡിയായി ചുമതലയേറ്റതോടെ കണ്ടക്ടര്‍മാരായി ജോലിയില്‍ പ്രവേശിച്ചവരെ അദര്‍ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്നു വിലക്കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.
ഇതോടെ 32 വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്യണം. ക്ലര്‍ക്കുമാരുടെ ഡ്യൂട്ടി സമയം എട്ടു മണിക്കൂറാക്കിയ നടപടിയും ഹൈകോടതി ശരിവച്ചു.
https://www.facebook.com/Malayalivartha
























