ആത്മാർത്ഥമായി ചിന്തിച്ചാൽ മനസ്സിലാവും , നമ്മൾ മലയാളീസ് കാണിക്കുന്ന അത്രേം കള്ളത്തരമൊന്നും ആരും കാണിക്കില്ല ;അന്യന്റെ വിയർപ്പിന്റെ മുതൽ കട്ടെടുത്തിട്ട് കോഴീന്റെ പേരും പറഞ്ഞ് അവനെ തല്ലിക്കൊല്ലുന്ന കേരളം എന്ന് പറയേണ്ടി വരുന്നത് കഷ്ടമാണ് ; കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് അന്യസംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കളക്ടർ ബ്രോ

കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് അഞ്ചംഗ സംഘം പശ്ചിമ ബംഗാൾ സ്വദേശിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കലക്‌ടർ ബ്രോ രംഗത്ത് . ഫേസ് ബുക്കിലൂടെയാണ് പ്രശാന്ത് നായർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് .നമ്മൾ മലയാളീസ് കാണിക്കുന്ന അത്രേം കള്ളത്തരമൊന്നും ആരും കാണിക്കില്ല. ഇന്ത്യയിൽ എവിടേം പോയി പണിയെടുക്കാൻ ഏതൊരു ഇന്ത്യക്കാരനും ഉള്ള അവകാശം ഏറ്റവും കൂടുതൽ ഉപയോഗിച്ചവരാണ് നമ്മളെന്നത് കൂടി ഓർക്കണമെന്ന് പ്രശാന്ത്ഫേസ്ബുക്കിൽ കുറിച്ചു .
പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്
മുൻപൊരിക്കൽ എഴുതിയ വിഷയം. നമ്മൾ മലയാളീസ് കാണിക്കുന്ന പോക്രിത്തരത്തെ കുറിച്ച്. അന്നും കുറേപ്പേർ അതിന് താഴെ ഇതരസംസ്ഥാന തൊഴിലാളികളെ അടച്ചാക്ഷേപിച്ച് കമന്റാൻ ഉണ്ടായിരുന്നു. വീണ്ടും പറയട്ടെ, ആത്മാർത്ഥമായി ചിന്തിച്ചാൽ മനസ്സിലാവും - നമ്മൾ മലയാളീസ് കാണിക്കുന്ന അത്രേം കള്ളത്തരമൊന്നും ആരും കാണിക്കില്ല. ഇന്ത്യയിൽ എവിടേം പോയി പണിയെടുക്കാൻ ഏതൊരു ഇന്ത്യക്കാരനും ഉള്ള അവകാശം ഏറ്റവും കൂടുതൽ ഉപയോഗിച്ചവരാണ് നമ്മളെന്നത് കൂടി ഓർക്കണം.
ഒരൊറ്റ ചോദ്യം. തൊഴിലാളികൾ മുഴുവൻ ബംഗാളികളെങ്കിൽ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ എങ്ങനെ ഇത്രേം മലയാളികൾ? ഓരോ കെട്ടിടം കെട്ടിപ്പൊക്കുമ്പോഴും നമ്മളെല്ലാരും അടക്കുന്ന കോടികൾ എവിടെ പോകുന്നു? ഏതെങ്കിലും ഇതരസംസ്ഥാനതൊഴിലാളിക്ക് (യഥാർത്ഥ തൊഴിലാളിക്ക്) അത് ഗുണപ്പെട്ട ചരിത്രമുണ്ടോ?
അന്യന്റെ വിയർപ്പിന്റെ മുതൽ കട്ടെടുത്തിട്ട് കോഴീന്റെ പേരും പറഞ്ഞ് അവനെ തല്ലിക്കൊല്ലുന്ന കേരളം എന്ന് പറയേണ്ടി വരുന്നത് കഷ്ടമാണ്. അതോ, നമ്മുടെ സമൂഹം ഇതൊക്കെ നോർമലൈസ് ചെയ്ത് കഴിഞ്ഞോ?
കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ 24നാണ് അഞ്ചംഗ സംഘം പശ്ചിമ ബംഗാളുകാരനായ മണിക്കിെന മര്‍ദിച്ചത്. തലയക്ക് ഗുരുതരമായി പരുക്കേറ്റ മണിക്കിന് വിദഗ്ധ ചികില്‍സയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പോയില്ല. പിന്നീട് പതിവ് പോലെ ജോലിക്കു പോയ മണിക്കിന് ഞായറാഴ്ച വീണ്ടും ശാരീരിക അവശതകളുണ്ടായി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം തലയ്ക്കേറ്റ മുറിവിലെ അണുബാധയാണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് കേസെടുത്ത അഞ്ചല്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു .
https://www.facebook.com/Malayalivartha
























