കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.
കോട്ടയം- ഏറ്റുമാനൂര്‍ റൂട്ടിലെ മൂന്നു റെയില്‍വേ പാലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ത്തിവച്ചത്.
റെയില്‍ പാളത്തിലെ അപകട സാധ്യത കണക്കിലെടുത്താണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചത്. ഏറ്റുമാനൂര്‍-ചങ്ങനാശേരി റൂട്ടില്‍ പാസഞ്ചര്‍ എന്‍ജിന്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയശേഷമേ ഗതാഗതം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനെടുക്കുയുള്ളുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























