കനത്തമഴയില്‍ മധ്യകേരളം വിറങ്ങലിക്കുന്നു.... മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ നൂറുകണക്കിന് കുടുംബങ്ങളെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും രംഗത്ത്

കനത്തമഴയില്‍ സംസ്ഥാനമാകെ ജീവിതം നിശ്ചലമായി. മധ്യകേരളം വിറങ്ങലിച്ചുനില്‍ക്കുകയാണ്. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് ആറുപേര്‍ക്ക് ദാരുണാന്ത്യം. മൂന്നുപേരെ കാണാതായി. ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളില്‍ രണ്ടുപേര്‍ വീതമാണ് മരിച്ചത്. ആലപ്പുഴ ചെന്നിത്തലയില്‍ വള്ളം മറിഞ്ഞ് തൃപ്പെരുന്തുറയില്‍ മാത്യുവും (ബാബു62) കുറത്തിക്കാട് കനാലില്‍ കാല്‍വഴുതി വീണ് രാമകൃഷ്ണനും (69) ആണ് മരിച്ചത്. കോട്ടയം ജില്ലയിലെ കാരിക്കോട് മൂര്‍ക്കാട്ടുപടി ഇറമ്പില്‍ പാടശ്ശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് പത്താം ക്ലാസ് വിദ്യാര്‍ഥി അലന്‍ (14) മരിച്ചു. കോട്ടയം അഴുതയാറ്റില്‍ കാല്‍വഴുതിവീണ് കാണാതായ കോരുത്തോട് അമ്പലവീട്ടില്‍ ദീപുവിന്റെ (34) മൃതദേഹം കണ്ടെത്തി. മലപ്പുറം മേലാറ്റൂരില്‍ വെള്ളംനിറഞ്ഞ വയലില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് വലിയപറമ്പ് വെള്ളോടി നഗറിലെ എരുത്തൊടി നാരായണന്‍ (68) മരിച്ചു.
കഴിഞ്ഞദിവസം തേഞ്ഞിപ്പലത്തുനിന്ന് കടലുണ്ടിപ്പുഴയില്‍ കാണാതായ മുഹമ്മദ് റബീഹിന്റെ (ഏഴ്) മൃതദേഹം കണ്ടെത്തി. വള്ളിക്കുന്ന് അരിയല്ലൂര്‍ ബീച്ചിലാണ് ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തിയത്. സംസ്ഥാനത്ത് 18 വരെ കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 29 വീട് പൂര്‍ണമായും 436 എണ്ണം ഭാഗികമായും തകര്‍ന്നു.
കനത്ത മഴയില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു കേരള, എം.ജി സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട്. കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും ബുധനാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ നൂറുകണക്കിന് കുടുംബങ്ങളെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയെത്തി. കാരക്കോണം നാലാം ബറ്റാലിയന് കീഴിലുള്ള തൃശൂര്‍ റീജനല്‍ റെസ്‌പോണ്‍സ് സന്റെിലെ 45 അംഗസംഘമാണ് ജില്ലയില്‍ എത്തിയത്. അസി. കമാന്‍ഡ് പി.എം. ജിതേഷിന്റെ നേതൃത്വത്തില്‍ 22 അംഗങ്ങള്‍ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞ് വെള്ളത്തില്‍ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം ആരംഭിച്ചു
https://www.facebook.com/Malayalivartha
























