എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ക്യാമ്പസുകളില്‍ വരാതെ ഈ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിയതെന്തിന്? പച്ച വെളിച്ചത്തിന് പിന്നാലെ പോലീസ്

എറണാകുളം മഹാരാജാസ് കോളജില്‍ കടന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ഥിനികള്‍ പോലീസ് നിരീക്ഷണത്തില്‍. ഇവരില്‍ മഹാരാജാസില്‍ പഠിക്കുന്നവരുമുണ്ട്.
കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ സുഹൃത്തുക്കളാണു മൂവരും. അഭിമന്യു വധത്തിനുശേഷം ഈ വിദ്യാര്‍ഥിനികള്‍ ക്യാമ്പസുകളില്‍ എത്തിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്‌ത്രീകളുടെ പേരിലുള്ള മൊബൈല്‍ സിം കാര്‍ഡുകളാണ് ഒളിവിലുള്ളവര്‍ ഉപയോഗിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടുമായി ഇവര്‍ സഹകരിച്ചിരുന്നതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചു. കൊലപാതകത്തിനുശേഷം പ്രതികളുമായി ഇവര്‍ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരുന്നു. കഴിഞ്ഞദിവസം എസ്.ഡി.പി.ഐ. സംസ്‌ഥാനനേതാക്കളെയടക്കം പോലീസ് കസ്‌റ്റഡിയിലെടുത്തു ചോദ്യംചെയ്‌തിരുന്നു. അതേസമയം, പോലീസിലെ തീവ്രവാദ ആഭിമുഖ്യമുള്ളവരുടെ വാട്‌സ്‌ആപ് ഗ്രൂപ്പായ പച്ചവെളിച്ചത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണമാരംഭിച്ചു.
അഭിമന്യുവിനെയും സുഹൃത്ത് അര്‍ജുനെയും കുത്തിയശേഷം പ്രതികള്‍ ഓട്ടോറിക്ഷയില്‍ പള്ളുരുത്തി ഭാഗത്തേക്കു പോയതായി സി.സി. ടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ സ്‌ഥിരീകരിച്ചു. ഷെമീറിന്റെ സഹായത്തോടെയാണു പ്രതികള്‍ രക്ഷപ്പെട്ടതെന്നു പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, മുഖ്യപ്രതിയെന്നു സംശയിക്കുന്ന മഹാരാജാസ് വിദ്യാര്‍ഥി മുഹമ്മദിനെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha
























