മോഡിയെ കാണാന്‍ പിണറായി കുറിയെടുത്ത് കാത്തിരിക്കുമ്പോള്‍ ജോസ് കെ മാണി പോയി കണ്ടേച്ച് പോന്നു! എന്തര് ഭരണമാ ഇത്?

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റ് അംഗങ്ങളും കുറിയെടുത്ത് കാത്തിരിക്കുമ്പോള്‍ ഒരു മിടുക്കന്‍ ചെറുപ്പക്കാരന്‍ ഡല്‍ഹിയില്‍ ചെന്ന് കേരളത്തിന്റെ ആവശ്യങ്ങള്‍ അവതരിപ്പിച്ച് ഉറപ്പും വാങ്ങി പോന്നു. അത് മറ്റാരുമല്ല രാജ്യസഭാ എം പി ജോസ് കെ മാണിയാണ്.
അപ്രതീക്ഷിതമായുണ്ടായ കാലവര്‍ഷ കെടുതിയില്‍ ഏകദേശം 1000 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തുണ്ടായ സാഹചര്യത്തില്‍ കാലവര്‍ഷ കെടുതികള്‍ നേരിടാനും ദുരിതാശ്വാസം അനുവദിക്കുന്നതിനുമായി കേന്ദ്ര സഹായം അടിയന്തിരമായി പ്രഖ്യാപിക്കണമെന്ന് ജോസ് കെ.മാണി എം പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അങ്ങനെ പ്രളയ ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട ആദ്യത്തെ കേരളനേതാവായി ജോസ് കെ മാണി മാറി.പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിനിടെയാണ് ജോസ് കെ മാണി കേരളത്തെ നടുക്കിയ അപ്രതീക്ഷിത ദുരന്തം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
കാലവര്‍ഷം മധ്യതിരുവിതാംകൂറിന്റെ നട്ടെല്ല് തകര്‍ത്തതായി ജോസ് കെ മാണി പ്രധാനമന്ത്രിയെ അറിയിച്ചു. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയത് കോട്ടയം ജില്ലയിലെ ജനജീവിതം താറുമാറാക്കി. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ആലപ്പുഴ ജില്ലയെ സാരമായി ബാധിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിലാണ്. കാര്‍ഷിക, വ്യാവസായിക മേഖലക്ക് അപരിഹാര്യമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കടകളില്‍ വെള്ളം കയറിയത് കാരണം ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. ജോസ് കെ മാണി സംസാരിക്കുമ്പോള്‍ കോട്ടയത്തിനും പാലാക്കും ഒരല്പം പ്രാധാന്യം കൂടി പോകുമെന്നേയുള്ളു. അത് സാരമാക്കേണ്ടതില്ല.
സംസ്ഥാനത്ത് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തണമെന്നും ജോസ് കെ മാണി എം പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. റബര്‍ കര്‍ഷകരെ സബ്‌സിഡി പോലും നല്‍കാതെ റബര്‍ ബോര്‍ഡ് അവഗണിക്കുകയാണെന്ന് ജോസ് കെ. മാണി കുറ്റപ്പെടുത്തി. നാണ്യവിളകളും റബര്‍ ഉത്പന്നങ്ങളും വിലത്തകര്‍ച്ച നേരിടുകയാണ്. കഴിഞ്ഞ വര്‍ഷം സബ്‌സിഡി നല്‍കുന്നതിന് ബോര്‍ഡ് അപേക്ഷ പോലും ക്ഷണിച്ചില്ല. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ ആരുടെയും അച്ചാരം വേണ്ട. അതിനു വേണ്ട മനസു വേണമെന്നേയുള്ളു. അത് കേരളത്തിലെ നേതാക്കള്‍ക്ക് ഇല്ല എന്നതാണ് കുഴപ്പം. ആവശ്യമില്ലാത്ത ഈഗോയുമായി നടക്കുന്നവരാണ് കേരളത്തിലെ സി പി എം നേതാക്കള്‍. അവര്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കാണുന്നതിനു പകരം അദ്ദേഹത്തെ ബി ജെ പി കാരനായി കാണും. ഡല്‍ഹിയില്‍ സി പി എമ്മിന്റെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത ശേഷം അയലത്തെ അച്ചാമ്മയെ കാണാന്‍ ശ്രമിക്കുന്നതു പോലെ പ്രധാനമന്ത്രിയെ കാണാന്‍ കഴിയുമോ എന്ന് നോക്കും. തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ വൈകിട്ട് കാണണമെന്നു പറഞ്ഞാല്‍ എങ്ങനെ കാണും. എന്നിട്ട് ഇടതും വലതും ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ തുടങ്ങും. ജോസ് കെ മാണിക്ക് ഈഗോയില്ല. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് പെട്ടെന്ന് പ്രധാനമന്ത്രിയെ കാണാന്‍ കഴിയും. കക്ഷത്തിലെ മസില്‍ സി പി എം വിടാത്ത കാലത്തോളം കേരളം ഇങ്ങനെയൊക്കെ തുടര്‍ന്നു കൊണ്ടേയിരിക്കും!
https://www.facebook.com/Malayalivartha
























