സ്‌കൂളിലെ കുടിവെള്ളസംഭരണിയില്‍ ഒമ്പത് നായ്ക്കുട്ടികളെ ചത്തനിലയില്‍... ടാങ്കില്‍ ജലം നിറയ്ക്കുന്നതിനുമുന്‍പ് പതിവ് പരിശോധന നടത്തിയതിനാല്‍ വലിയ അത്യാഹിതം ഒഴിവായി

കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഗവ. യു.പി.സ്‌കൂളിലെ കുടിവെള്ളസംഭരണിയില്‍ ഒന്‍പത് നായ്ക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി. ജനിച്ച് അധികനാളാകാത്ത നായ്ക്കുട്ടികളെയാണ് സ്‌കൂളിലെ ചെറിയ ജലസംഭരണിയില്‍ കണ്ടെത്തിയത്. നഴ്‌സറി വിദ്യാര്‍ഥികള്‍ക്ക് വെള്ളമെടുക്കുന്നതിനും വേനല്‍ക്കാലത്ത് ജലശേഖരണത്തിനുമായി പ്രത്യേകം സ്ഥാപിച്ചതായിരുന്നു സംഭരണി.
ടാങ്കില്‍ ജലം നിറയ്ക്കുന്നതിനുമുന്‍പ് തിങ്കളാഴ്ച രാവിലെ പതിവ് പരിശോധന നടത്തിയ സ്‌കൂളിലെ കായികാധ്യാപകനും നഗരസഭാ കൗണ്‍സിലറുമായ തോമസ് പി.മാത്യുവാണ് സംഭവം കണ്ടത്. കുട്ടികള്‍ മലിനജലം കുടിക്കുന്നതിലൂടെ ഉണ്ടാകുമായിരുന്ന വലിയ അത്യാഹിതം ഇതിനാല്‍ ഒഴിവായി. പോലീസ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ടുദിവസം പഴക്കമുള്ളതാണ് നായ്ക്കുട്ടികളുടെ ശവമെന്നും വെള്ളത്തില്‍ മുങ്ങിയതാണ് മരണകാരണമെന്നുമാണ് മൃഗഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. സ്‌കൂള്‍ അവധിയായിരുന്ന ദിനങ്ങളില്‍ സാമൂഹികവിരുദ്ധരാകാം നായ്ക്കുട്ടികളെ ടാങ്കിലിട്ടതെന്ന് കരുതുന്നു. കൊട്ടാരക്കര പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























