കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാനത്ത് റേഷന്‍ വ്യാപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയില്‍നിന്ന് 18,000 രൂപയായി ഉയര്‍ത്തി

കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം സംസ്ഥാനത്ത് റേഷന്‍ വ്യാപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയില്‍നിന്ന് 18,000 രൂപയായി ഉയര്‍ത്തി പുതിയ പാക്കേജിന് ഭക്ഷ്യവകുപ്പ് രൂപം നല്‍കി. പാക്കേജ് ധനകാര്യവകുപ്പിന്റെ അംഗീകാരത്തിന് ഉടന്‍ സമര്‍പ്പിക്കും. നേരത്തേ 45 മുതല്‍ 72 ക്വിന്റല്‍ വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായധനവും കമീഷനുമടക്കം 16,000 രൂപയായിരുന്നെങ്കില്‍ ഇനി 45 ക്വിന്റല്‍വരെ വില്‍ക്കുന്നവര്‍ക്ക് 18,000 രൂപ അടിസ്ഥാന ശമ്പളവും 45നു ശേഷം വില്‍ക്കുന്ന ഓരോ ക്വിന്റലിനും 180 രൂപ കമീഷനും ലഭിക്കും.
45 ക്വിന്റലിന് താഴെ വില്‍പനയുള്ള വ്യാപാരിക്ക് സഹായ ധനമായി 8500 രൂപയും വില്‍ക്കുന്ന ഓരോ ക്വിന്റലിന് 220 രൂപ കമീഷനും ലഭിക്കും. പുതിയ പാക്കേജ് പ്രകാരം 75 ക്വിന്റല്‍ വില്‍ക്കുന്നവര്‍ക്ക് 23,400, 100 ക്വിന്റലിന് 27,900, 175 ക്വിന്റലിന് 41,400, 200 ക്വിന്റിലിന് 45,900 രൂപ വീതം വേതനം ലഭിക്കും. പ്രതിമാസ വില്‍പന 70 ശതമാനത്തില്‍ താഴെയാണെങ്കില്‍ കമീഷനിലും ആനുപാതിക കുറവുണ്ടാകും.
60-70 ശതമാനത്തിനിടയില്‍ വില്‍പന നടത്തുന്ന വ്യാപാരിക്ക് സഹായധനമായി നല്‍കുന്ന തുകയില്‍നിന്ന് 20 ശതമാനം വെട്ടിക്കുറക്കും. 60 ശതമാനത്തില്‍ താഴെയാണ് വിറ്റുവരവെങ്കില്‍ 40 ശതമാനവും കുറക്കും. പാക്കേജ് പരിഷ്‌കരണം വഴി പ്രതിവര്‍ഷം 80 കോടിയുടെ അധികബാധ്യത സര്‍ക്കാറിനുണ്ടാകും. ഇതു മറികടക്കാന്‍ റേഷന്‍കട വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് നേരിയ തോതില്‍ വിലവര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ നവംബര്‍ എട്ടിനാണ് വ്യാപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി 348 കോടിയുടെ പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പാക്കേജ് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു വ്യാപാരികളുടെ നിലപാട്. സംസ്ഥാനത്ത് 14,374 റേഷന്‍ കടകളില്‍ 2720 എണ്ണവും 45 കിന്റലിന് താഴെ വിറ്റുവരവുള്ളവയാണ്. ഇവയെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
പകരം 6100 രൂപ സഹായധനവും കമീഷനും മാത്രമാണ് നല്‍കിയത്. ഇതോടെ ഭൂരിഭാഗം കടകളും അടച്ചുപൂട്ടലിന്റെ വക്കിലായി. തുടര്‍ന്നാണ് വേതനം പരിഷ്‌കരിക്കാന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായ സബ് കമ്മിറ്റിക്ക് രൂപം നല്‍കിയത്.
https://www.facebook.com/Malayalivartha
























