സംസ്ഥാനത്തു ശക്തമായ മഴ തുടരുന്നതിനാല്‍ ജനജീവിതം കൂടുതല്‍ ദുരിതത്തില്‍, കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി, 21 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്തു ശക്തമായ മഴ തുടരുന്നതിനാല്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലായി. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ ബുധനാഴ്ച റദ്ദാക്കി. എറണാകുളം കൊല്ലം മെമു, കൊല്ലം എറണാകുളം മെമു, എറണാകുളം കോട്ടയം, കോട്ടയം എറണാകുളം, എറണാകുളം കായംകുളം, കായംകുളം എറണാകുളം, പുനലൂര്‍ ഗുരുവായൂര്‍, ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറുകളും റദ്ദാക്കി.
തിരുനല്‍വേലി പാലക്കാട്, പാലക്കാട് തിരുനല്‍വേലി പാലരുവി എക്‌സ്പ്രസുകളും റദ്ദാക്കി. മീനച്ചിലാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് മറ്റ് ട്രെയിനുകള്‍ വേഗം കുറച്ചാണ് ഓടിക്കുന്നത്. കൊച്ചിയിലും മഴ തുടരുകയാണ്. സൗത്ത് റെയില്‍വേ സ്‌റ്റേഷനും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡും വെള്ളത്തിനടിയിലായി. മദ്ധ്യകേരളത്തിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്.
കോട്ടയത്ത് ഇതുവരെ ജലനിരപ്പ് താഴ്ന്നിട്ടില്ല. 21 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളില്‍കടല്‍ക്ഷോഭം തുടരുകയാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























