ബെംഗളൂരു ട്രാഫിക് പൊലീസിനെ തോല്‍പ്പിച്ച് കേരള പോലീസ് മുന്നില്‍ ; രാജ്യത്തെ ഏറ്റവും കൂടുതല്‍ ലൈക്കുള്ള ഫേസ്ബുക്ക് പേജ് എന്ന നേട്ടം സ്വന്തമാക്കി കേരള പോലീസ്

രാജ്യത്തെ ഏറ്റവും കൂടുതല്‍ ലൈക്കുള്ള ഫേസ്ബുക്ക് പേജ് എന്ന നേട്ടം സ്വന്തമാക്കി കേരള പോലീസ്. ലൈക്കുകളുടെ കാര്യത്തിൽ കേരളാ പൊലീസിന് മുൻപിൽ ഉണ്ടായിരുന്നത് ബെംഗളൂരു ട്രാഫിക് ബെംഗളൂരു ട്രാഫിക് പോലീസ് ആയിരുന്നു. എന്നാൽ ബെംഗളൂരു ട്രാഫിക് പൊലീസിനെ തോല്‍പ്പിച്ചാണ് കേരളാ പൊലീസ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ബെംഗളൂരു ട്രാഫിക് പൊലീസിനെ മറികടക്കാന്‍ ലൈക്ക് ചോദിക്കുന്ന ട്രോളും കേരള പോലീസ് തങ്ങളുടെ ഒഫിഷ്യല്‍ അക്കൗണ്ടിലൂടെ ഇട്ടിരുന്നു. കേരള പോലീസിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ ആയിരുന്നു ;
നമുക്ക് ഒന്നാമതെത്തണ്ടേ? പൊതുജനങ്ങളോട് ചേർന്ന് നിന്ന് സംവദിക്കുന്നതിനും അവർക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനാണ് കേരള പോലീസ് ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിൽ സജീവമായിട്ടുള്ളത്. അതിന് നിങ്ങൾ നൽകിയ പൂർണ്ണപിന്തുണ ഞങ്ങളെ ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക് പേജുകളിൽ രണ്ടാമതെത്തിച്ചിരിക്കുകയാണ്.494 k പേജ് ലൈക്കുകളുള്ള ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ ഫേസ്ബുക് പേജാണ് നമുക്ക് മുന്നിലുള്ളത്. കേരള പോലീസിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും എല്ലാവരിലുമെത്തിക്കുന്നതിന് നമുക്കൊന്നായി ശ്രമിക്കാം ..
https://www.facebook.com/Malayalivartha


























