ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞെന്നും കസ്റ്റഡി മരണങ്ങളും പൊലീസ് പീഡനങ്ങളും തടയാനാവുന്നില്ലെന്നും ഐ ഐ എസ് എഫ് കൊല്ലം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു

സി.പി.ഐയുടെ വിമര്‍ശത്തിന് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫും മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരെ രംഗത്ത്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞെന്നും കസ്റ്റഡി മരണങ്ങളും പൊലീസ് പീഡനങ്ങളും തടയാനാവുന്നില്ലെന്നും ഐ ഐ എസ് എഫ് കൊല്ലം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. പൊലീസിനെതിരെ കാനവും ബിനോയി വിശ്വവും അടക്കം മുമ്പ് വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ പുനലൂരില്‍ എ.ഐ.വൈ.എഫിന്റെ പീഡനം കാരണം ഒരു പ്രവാസി ആത്മഹത്യ ചെയ്തതോടെ സംഭവം തണുത്തിരുന്നു.
കാക്കിയിട്ട ക്രൂരന്‍മാരെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണം. മൃഗീയമായ പീഡനങ്ങള്‍ പല പൊലീസ് സ്‌റ്റേഷനുകളിലും നിര്‍ബാധം തുടരുന്നു. സ്‌റ്റേഷനുകളില്‍ എത്തുന്നവരെല്ലാം കുറ്റവാളികളാണെന്ന പൊലീസിന്റെ കാഴ്ചപ്പാട് മാറണം. അഭിമന്യൂവിന്റേത് അടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു. ഏതു കൊലപാതകത്തിലും സി പി എമ്മിന് ഏതെങ്കിലും തരത്തില്‍ പങ്കുണ്ടെന്നത് ആ പ്രസ്ഥാനത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നെും എ ഐ എസ് എഫ് കുറ്റപ്പെടുത്തുന്നു.
എല്‍.ഡി.എഫ് ഭരണത്തിലുള്ള ചില പുഴുക്കുത്തുകള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നു. എസ് എഫ് ഐ ഡി വൈ എഫ് ഐക്കാര്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിയാകുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുകയാണ്. ഇവരെ സംറക്ഷിക്കുന്നത് ആശാവഹമല്ലെന്നും കരുനാഗപ്പളളിയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കൊല്ലത്ത് എ.ഐ.എസ്.എഫിന്റെ വളര്‍ച്ച സി.പി.എം അസഹിഷ്ണുതയോടെയാണ് കാണുന്നത്. ഇത് ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിന് ആശങ്കയുളവാക്കുന്നു. സി പി ഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസ് എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.ഗിരീഷിനെ വെട്ടിപ്പരിക്കേല്‍പിച്ചു. കേസിലെ പ്രതികളെ പിടികൂടാനാകാത്തത് അപമാനകരമാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha


























