ജാതിമത സംഘടനകളെ പിണക്കേണ്ടെന്ന് പ്രമുഖ ഭിനപത്രങ്ങൾ ജീവനക്കാർക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകി

പ്രമുഖ ഭിനപത്രങ്ങൾ ജീവനക്കാർക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകി. ഹരീഷിന്റെ നോവലായ മീശ വിവാദമായതോടെയാണ് പത്രങ്ങൾ സ്വന്തം ജീവനകാർക്ക് കർശന നിർദ്ദേശം നൽകിയത്. മാതൃഭൂമി വല്ലാത്ത പ്രതിസന്ധിലാണ്. ഒന്നാം പേജിൽ മുഖപ്രസംഗം എഴുതി മാതൃഭൂമി തങ്ങളുടെ പ്രതിസന്ധി പുറം ലോകത്തെ അറിയിക്കുകയും ചെയ്തു.
ജാതിയും മതവും വർഗ്ഗീയതയും ചേർന്ന് മലീമസമായ ഒരന്തരീക്ഷത്തിലൂടെയാണ് കേരളം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഹരീഷിന്റെത് നോവലാണെന്നും അത് പത്രത്തിന്റെ അഭിപ്രായമല്ലെന്നും മാതൃഭുമിക്ക് മുഖപ്രസംഗം എഴുതേണ്ടി വന്ന സാഹചര്യം നിർഭാഗ്യകരം തന്നെയാണ്. മാതൃഭൂമി നിർത്തുക എന്ന മട്ടിൽ നാടിന്റെ മുക്കിലും മൂലയിലും ഫ്ലക്സുകൾ സ്ഥാപിച്ച് കഴിഞ്ഞു. വൻതോതിൽ മാതൃഭൂമിയുടെ പ്രചാരം ഇടിയുന്നുണ്ട്. ബി ജെ പി ക്കാരുടെ ഭവനങ്ങളിൽ നിന്ന് മാത്രമല്ല ഹൈന്ദവ ഭവനങ്ങളിൽ നിന്ന് മാത്യഭൂമി പടിയിറങ്ങി കഴിഞ്ഞു. മാതൃഭൂമി ഇറങ്ങിയ സ്ഥലങ്ങളിൽ മനോരമയാണ് കയറി പറ്റുന്നത്.
അതിനിടെ വർഗീയത പ്രകടിപ്പിക്കുന്ന പരാമർശങ്ങളൊന്നും വാർത്തകളിലും മറ്റും വരരുതെന്നാണ് പത്രങ്ങൾ നിർദ്ദേശം നൽകിയിരിക്കുന്നത്. കഥകളിലും നോവലുകളിലും വർഗീയത പാടില്ല. അത്തരം രചനകൾ വരുന്നുണ്ടെങ്കിൽ നിഷ്കരുണം വെട്ടികയണം. വെട്ടി കളയാൻ താത്പര്യമില്ലാത്തവർക്ക് രചനകൾ തിരികെ നൽകണം. പത്രമാണ് പ്രധാനമെന്നും വിവാദമല്ലെന്നും മാനേജ്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുമ്പ് മാതൃഭൂമി ഇസ്ലാം മതവിശ്വാസികളെ വ്രണപ്പെടുത്തുന്ന ഒരു വാർത്ത നൽകിയിരുന്നു. അത് വിവാദമായി. വാർത്ത പിൻവലിച്ച് മാതൃഭുമി മാപ്പു പറഞ്ഞു. എന്നാൽ ഹരീഷിന്റെ നോവൽ സംബന്ധിച്ച് മാതൃഭൂമി നിശബ്ദത പാലിക്കുന്നു.
മാത്യഭൂമിയുടെ പ്രതിസന്ധിയിൽ പക്ഷേ കൂടെ നിൽക്കാൻ പത്രങ്ങളൊന്നുമില്ല. വിഷമം മാതൃഭൂമി സ്വയം അനുഭവിക്കുക എന്നതാണ് അവസ്ഥ. ബിജെപിയുടെ പ്രധാന നേതാക്കളുമായി മാതൃഭൂമി മാനേജ്മെന്റ് സമവായ ചർച്ചകൾ നടത്താൻ ആലോചിക്കുന്നുണ്ട്. എന്നാൽ നേതാക്കൾ തയ്യാറായാലും അണികൾ തയ്യാറാകുമോ എന്നാണ് കാണേണ്ടത്.
https://www.facebook.com/Malayalivartha


























