സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹനാനെ അധിക്ഷേപിച്ച കൂടുതൽ പേർ ഉടൻ അറസ്റ്റിലാകും ; കൊല്ലം സ്വദേശി സിയാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു

ഉപജീവനത്തിനായി മീൻ വില്പന നടത്തിയ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല്ലം സ്വദേശി സിയാസ് ആണു പിടിയിലായത്. ഇയാള്‍ക്കതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹനാനെ അപമാനിച്ച ഗുരുവായൂർ ചെറായി സ്വദേശി പയ്യനാട്ടയിൽ വിശ്വനാഥനെ (42) പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഹനാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ ഉന്നയിച്ചതെന്നു പൊലീസ് അറിയിച്ചു.
ഹനാനെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് ആദ്യം പിടികൂടിയത് വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെയാണ് . എന്നാല്‍ പിന്നീട് ഇയാളെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. തുടക്കത്തില്‍ ഹനാന് അനുകൂലമായാണ് ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്. എന്നാല്‍ പിന്നീട് തന്നെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഹനാന് എതിരെ ലൈവില്‍ എത്തിയത് എന്നുമാണ് നൂറുദ്ദീന്‍ പൊലീസിനോട് പറഞ്ഞത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, വിദ്യാർഥിനിയെ രൂക്ഷമായി അധിക്ഷേപിച്ച പത്തു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ അടുത്ത ദിവസങ്ങളിൽ നടപടിയുണ്ടാകും. ഇതിൽ ഉൾപ്പെട്ട ഓൺലൈൻ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്തു വിട്ടയച്ചു..
https://www.facebook.com/Malayalivartha


























