സ്ത്രീകളെ കണ്ടാൽ ഈ ഞരമ്പ് രോഗിയുടെ കൈ ഇളകും... എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിരവധി പെൺകുട്ടികളെ തൊട്ടാസ്വദിച്ച വിരുതനെ പൊക്കാൻ പോലീസും സോഷ്യൽ മീഡിയയും

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിരവധി പെൺകുട്ടികളെ തൊട്ടാസ്വദിച്ച വിരുതനെ പൊക്കാൻ പോലീസും സോഷ്യൽ മീഡിയയും. ഒരു യുവാവ് സ്ത്രീകളുടെ ശരീരത്തില്‍ മനഃപൂര്‍വം സ്പര്‍ശിക്കുന്ന വിഡിയോ തിരുവനന്തപുരം സ്വദേശി രതീഷാണ് തന്റെ ഫേസ്ബുക് പേജിലൂടെ ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. യുവാവിന്റെ അതിക്രമത്തില്‍ നിന്ന് സ്ത്രീകള്‍ ഒഴിഞ്ഞുമാറുന്നതായാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. സ്ത്രീകള്‍ ആരും ഇയാള്‍ക്കെതിരെ പ്രതികരിക്കുന്നില്ല.
ഒരു സ്ത്രീ അതിക്രമത്തിനെതിരെ പ്രതികരിച്ചിരുന്നെങ്കില്‍ ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞേനെയെന്ന് രതീഷ് പറയുന്നു. അയാള്‍ ഒരുപാട് പേര്‍ക്കെതിരെ ഇത്തരം അതിക്രമം നടത്തിയിട്ടുണ്ടാകുമെന്നും, ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നതെന്നും യുവാവ് പറയുന്നു.
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 5.30 നുള്ള ജനശതാബ്ദിയ്ക്ക് തിരുവനന്തപുരത്തേക്ക് പോകാന്‍ എത്തിയതായിരുന്നു രതീഷ്.
കുടുംബവും ഒപ്പമുണ്ടായിരുന്നു. ട്രെയിനിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ കുട്ടിയ്ക്ക് വെള്ളം വാങ്ങി രതീഷ് എഴുന്നേറ്റു പോയി. തിരിച്ചു വന്നപ്പോള്‍ ഒരാള്‍ തന്റെ ശരീരത്ത് സ്പര്‍ശിച്ചതായി ഭാര്യ പറഞ്ഞു. ഭാര്യ പറഞ്ഞതനുസരിച്ച് സംശയം തോന്നിയ ആളെ നിരീക്ഷിച്ചപ്പോള്‍ അയാള്‍ മറ്റുപല സ്ത്രീകളോടും ഇത്തരത്തില്‍ പെരുമാറുന്നതായി കണ്ടു. ആ ദൃശ്യങ്ങള്‍ രതീഷ് തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























