കോളേജിൽ പോകാൻ പടിയിറങ്ങവേ കടന്നെത്തിയ ആ ദുരന്തം; ഞെട്ടലോടെ ഉറ്റവരും ഉടയവരും...

അരുംകൊലയില്‍ വിറങ്ങലിച്ച് പെരുമ്പാവൂർ. ഇന്ന് രാവിലെ 10.45ഓടെയായിരുന്നു നടുക്കുന്ന സംഭവം അരങ്ങേറിയത്. നിമിഷയുടെ മുത്തശിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ പ്രതിയായ ബംഗാള്‍ സ്വദേശി ബിജു ശ്രമിച്ചത് തടയുന്നതിനിടെയാണ് കൊലപാതകം നടന്നത്. തടയാന്‍ ശ്രമിച്ച നിമിഷയെ ബിജു മുടിയില്‍ കുത്തിപ്പിടിച്ച ശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. നിമിഷയെ രക്ഷിക്കാന്‍ ശ്രമിച്ച അച്ഛന്‍ തമ്ബിക്കും പരിക്കേറ്റു.
തമ്ബിയുടെ സഹോദരന്‍ ഏലിയാസിനും പരിക്കുണ്ട്. കഴുത്തില്‍ കുത്തേറ്റ നിമിഷയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. നാട്ടുകാര്‍ എത്തുമ്ബോഴേക്കും ബിജു സമീപത്തെ ചായ്പില്‍ കയറി ഒളിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. വാഴക്കുളം എം.ഇ.എസ് കോളജിലെ അവസാനവര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനിയാണ് നിമിഷ.
2016 ഏപ്രില്‍ 28നായിരുന്നു നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ വീട്ടിനുള്ളില്‍ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആ കേസിലും പ്രതി ഇതരസംസ്ഥാന തൊഴിലാളിയായിരുന്നു. ഇപ്പോള്‍ ഇടത്തിക്കാട് അമ്ബിനാട് വീട്ടില്‍ തമ്ബിയുടെ മകള്‍ നിമിഷയെ കൊലപ്പെടുത്തിയ കേസിലും അറസ്റ്റിലായത് ഇതര സംസ്ഥാന തൊഴിലാളിയാണെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ ധാരാളമായി തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ തന്നെ നാട്ടുകാര്‍ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയാത്ത സ്ഥിതി ആയിരുന്നു. പ്രത്യേകിച്ച് നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതിന് ശേഷം. ആ കേസില്‍ അസാം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെ പൊലീസ് അറസ്‌റ്റു ചെയ്തു. പിന്നീട് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ആ സംഭവം ഇന്നും നടുക്കുന്ന ഓര്‍മയായി അവശേഷിക്കുമ്ബോഴാണ് മറ്റൊരു അരുംകൊലയ്ക്ക് കൂടി പെരുമ്ബാവൂര്‍ സാക്ഷിയായത്.
നിമിഷയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബംഗാള്‍ സ്വദേശി മുര്‍ഷിദാബാദ് സ്വദേശി ബിജു കുറ്റം സമ്മതിച്ചു. ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha


























