കൊച്ചി നഗരത്തിലൂടെ അഞ്ച് വയസുകാരി സ്‌കൂട്ടര്‍ ഓടിച്ചതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

നഗരനിരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചു.
അച്ഛനും അമ്മയുംസ്‌കൂട്ടറില്‍ ഒപ്പം ഉണ്ടായിരുന്നപ്പോഴാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇടപ്പള്ളി ലുലു മാളിന് സമീപത്തുവെച്ചാണ് സംഭവം. സ്‌കൂട്ടറിന്റെ മുമ്പില്‍ നിന്ന് കൊണ്ടാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്.
നില്‍ക്കുന്ന കുട്ടിക്ക് പിന്നില്‍ ഇരിക്കുന്ന അച്ഛന്റെ കൈയില്‍ ഒരു കൈക്കുഞ്ഞും ഉള്ളതായി കാണാം.
ഈ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
സ്‌കൂട്ടറിന് പിന്നാലെ വന്ന കാറിലെ യുവാക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഇവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























