5 മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനായി 18.56 കോടി

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വിവിധ പദ്ധതികള്‍ക്കായി 18.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 5.50 കോടി രൂപ, ആലപ്പഴ മെഡിക്കല്‍ കോളേജിന് 3.50 കോടി രൂപ, കോട്ടയം മെഡിക്കല്‍ കോളേജിന് 3.56 കോടി രൂപ, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 5.50 കോടി രൂപ, എറണാകുളം മെഡിക്കല്‍ കോളേജിന് 50 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. വിവിധ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഉന്നത ശ്രേണിയിലുള്ള മെഡിക്കല്‍ ഉപകരണങ്ങളുടേയും മറ്റും വാര്‍ഷിക മെയിന്റനന്‍സിനുമായാണ് ഈ തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ.പി. ബ്ലോക്കിലെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെയും ശുചിമുറികളുടെ നവീകരണത്തിനായി 2.50 കോടി രൂപയാണ് അനുവദിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി, എസ്.എസ്.ബി., എം.എസ്.ബി. എന്നിവിടങ്ങളിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ വാര്‍ഷിക മെയിന്റനന്‍സിനായി 1,50,22,500 രൂപയും നിലവിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഇന്‍സ്റ്റലേഷനായി 90 ലക്ഷം രൂപയും വാര്‍ഡ് 15 നവീകരിക്കുന്നതിനായി 38 ലക്ഷം രൂപയും ഇ.പി.എ.ബി.എക്‌സ്. സിസ്റ്റം മെയിന്റനന്‍സിനായി 8.26 ലക്ഷം രൂപയും എ.സി., പി.ഡബ്ലിയു.ഡി. ഇലട്രിക്കല്‍ വിഭാഗത്തിന് വാര്‍ഷിക മെയിന്റനന്‍സിനായി 13,51,500 രൂപയും അനുവദിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ ഒ.പി. ബ്ലോക്ക്, എ & ബി, സി, ഡി & ഇ, എഫ് ബ്ലോക്കുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.25 കോടി രൂപയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ നവീകരണത്തിനായി 75 ലക്ഷം രൂപയും അനുവദിച്ചു. ലീനിയര്‍ ആക്‌സിലറേറ്ററിന് 60 ലക്ഷം രൂപയും എം.ഡി.ഐ.സി.യുവിന് 25 ലക്ഷം രൂപയും ഹാര്‍ട്ട് ലങ് മെഷീന് 6 ലക്ഷം രൂപയും വിവിധ ഉപകരണങ്ങള്‍ക്ക് 59 ലക്ഷം രൂപയും വാര്‍ഷിക മെയിന്റനന്‍സിനായി അനുവദിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ വിവിധ ഉപകരണങ്ങള്‍, ലിഫ്റ്റുകള്‍, എ.സി.കള്‍ എന്നിവയുടെ വാര്‍ഷിക മെയിന്റനന്‍സിനായി 2 കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലോക്കിലെ വാര്‍ഡ് രണ്ടിന്റെ നവീകരണത്തിനായി 20,18,500 രൂപ അനുവദിച്ചിട്ടുണ്ട്. പി.ജി. ഹോസ്റ്റലിലിന് 26 ലക്ഷം രൂപയും മെന്‍സ് ഹോസ്റ്റലിന് 60.13 ലക്ഷം രൂപയും അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് 12.60 ലക്ഷം രൂപയും മെയിന്റനന്‍സ് ജോലികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ എ.ബി.സി. ബ്ലോക്കിലെ പെയിന്റിംഗിനായി 25 ലക്ഷം രൂപയും പി.എം.ആര്‍. ബ്ലോക്കിന്റെ പെയിന്റിംഗിനും മെയിന്റനന്‍സിനുമായി 12 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തിന് 17 ലക്ഷം രൂപയും ബയോകെമസ്ട്രി വിഭാഗത്തിന് 30 ലക്ഷം രൂപയും ബ്ലഡ് ബാങ്കിന് 55 ലക്ഷം രൂപയും പ്രധാനപ്പെട്ട ജോലികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഐ.എം.സി.എച്ചില്‍ പുതിയ ഹിയറിംഗ് സ്‌ക്രീനിംഗ് റൂമിനായി 7 ലക്ഷം രൂപയും ഒബ്‌സര്‍വേഷന്‍ റൂമിന്റെ സമീപത്തായി ശുചിമുറി സ്ഥാപിക്കുന്നതിനും മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി മാറ്റിസ്ഥാപിക്കുന്നതിനായും 35 ലക്ഷം രൂപയും വാര്‍ഡ് 23 നവീകരിക്കുന്നതിന് 21 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മെഡിസിന്‍ വിഭാഗം ഒ.പി.യ്ക്ക് 5.5 ലക്ഷം രൂപയും മൈക്രോബയോളജി വിഭാഗത്തിന് 35 ലക്ഷം രൂപയും സര്‍ജറി ഒ.പി.യ്ക്ക് 36.20 ലക്ഷം രൂപയും പത്തോളജി വിഭാഗത്തിന് 22 ലക്ഷം രൂപയും ഫാര്‍മക്കോളജി വിഭാഗത്തിന് 29.30 ലക്ഷം രൂപയും ഫിസിയോളജി വിഭാഗത്തിന് 26.50 രൂപയും ലിംഫ് ഫിറ്റിംഗ് സെന്ററിന് 63 ലക്ഷം രൂപയും സ്‌നേക്ക് ബൈറ്റ് ഐ.സി.യു.വിന് 25 ലക്ഷം രൂപയും സര്‍ജിക്കല്‍ വാര്‍ഡ് 27ന് 12 ലക്ഷം രൂപയും വികസിപ്പിക്കുന്നതിനായി അനുവദിച്ചു. വാര്‍ഡ് 2 ല്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനായി 5.50 ലക്ഷം രൂപയും ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിനും സര്‍ജിക്കല്‍ ഗ്യാസ്‌ടോ വിഭാഗത്തിനുമായി 25 ലക്ഷം രൂപയും ഉപകരണങ്ങള്‍, ലിഫ്റ്റ് തുടങ്ങിയവയുടെ മെയിന്റനന്‍സിനായി 1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
എറണാകുളം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ വാര്‍ഷികമെയിന്റനന്‍സിനായി 22 ലക്ഷം രൂപയും ലിഫിറ്റ് മെയിന്റനന്‍സിനായി 13.50 ലക്ഷം രൂപയും ജനറേറ്റര്‍ സെറ്റിനും ചില്ലര്‍ പ്ലാന്റ് മെയിന്റനന്‍സിനുമായി 9 ലക്ഷം രൂപയും 110 കെ.വി. സബ്‌സ്റ്റേഷന്‍ സ്ഥാപനത്തിനായി പ്രവര്‍ത്തിപ്പിക്കാനായി 4 ലക്ഷം രൂപയും ടെലഫോണ്‍ എക്‌സ്‌ചേഞ്ച് മെയിന്റനന്‍സിനായി 1.50 ലക്ഷം രൂപയും അനുവദിച്ചു.
https://www.facebook.com/Malayalivartha


























