ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത് ; പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത് ; വ്യത്യസ്തമായ ജാഗ്രത നിർദ്ദേശവുമായി ട്രോൾ ഇടുക്കി

എത്ര ഗൗരവമുള്ള കാര്യങ്ങളാണെങ്കിലും ട്രോളുകളിൽകൂടെയാണ് സംവദിക്കുന്നതെങ്കിൽ ആളുകൾ വളരെവേഗം അത് ശ്രദ്ധിക്കും. ഇതിനുമുൻപും കേരളത്തിൽ പല ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളം പോലീസ് അടക്കമുള്ളവർ ഈ രീതി പരീക്ഷിക്കുന്നതുമാണ്. ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതോടുകൂടി ട്രോൾ ഇടുക്കി പേജാണ് ട്രോളുകളിൽകൂടെ തന്നെ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇടുക്കി അണകെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട ഭീതിയിലാണ് ജനങ്ങൾ . വെള്ളം ഒഴുകിവരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോടെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിരിക്കുകയാണ്. വെള്ളം തുറന്നുവിട്ടാല്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആളുകള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും ഒഴിവാക്കുക. എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളെയെല്ലാം ഇവർ നൽകിയിരിക്കുന്നു.
https://www.facebook.com/Malayalivartha


























