നിരവധി പുരുഷന്മാര്‍ ഭാര്യമാരാല്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്; പലരും ജയിലില്‍ കഴിയുന്ന പോലെയാണ് ; ഭാര്യ പീഡിപ്പിക്കുന്ന പുരുഷന്‍മാര്‍ക്കായി കമ്മിഷന്‍ വേണമെന്ന ആവശ്യവുമായി ബിജെപി എംപി

ഭാര്യമാരുടെ പീഡനങ്ങളില്‍ കഷ്ടപ്പെടുന്ന ഭര്‍ത്താക്കന്മാരുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും പ്രത്യേക കമ്മീഷനെ നിയമിക്കണമെന്ന് ബിജെപി എം. പി ഹരിനാരായണ്‍ രാജ്ഭര്‍. ഭാര്യയില്‍നിന്ന് പീഡനമേല്‍ക്കുന്ന പുരുഷന്‍മാര്‍ക്കായി ‘പുരുഷ് ആയോഗ്’ വേണമെന്ന് എം. പി സഭയിലെ ശൂന്യവേളയില്‍ ആവശ്യപെട്ടു.
ഭാര്യമാരില്‍നിന്ന് പീഡനം നേരിടുന്ന ഒട്ടേറെപ്പേരുണ്ട്. അവരില്‍ പലരും തടവറയില്‍ അകപ്പെട്ടവരാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിന്റെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇവിടെ കമ്മിഷനുകളുണ്ട്. എന്നാല്‍, പുരുഷന്‍മാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ആരുമില്ല. നിരവധി പുരുഷന്മാര്‍ ഭാര്യമാരാല്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. പലരും ജയിലില്‍ കഴിയുന്ന പോലെയാണ്. അതിനാല്‍ ഒരു പുരുഷ കമ്മീഷന്‍ ആവശ്യമാണ്. അതിനായി സര്‍ക്കാര്‍ ഒരു പുരുഷ് ആയോഗ് രൂപവത്കരിക്കണം എന്ന് ഹരിനാരായണന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























