Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം മാറുന്നു: 2026 ജനുവരി 2 മുതൽ പുതിയ നിയമം...

12 DECEMBER 2025 06:19 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വെള്ളിയാഴ്ചകളിലെ പ്രാർത്ഥന സമയം മാറാൻ പോകുന്നു. 2026 ജനുവരി 2 മുതൽ ഈ പുതിയ മാറ്റം വരുമെന്നാണ് അറിയിപ്പ്. ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് എൻഡോവ്‌മെന്റ്‌സ് ആൻഡ് സകാത്ത് ആണ് ഈ പ്രധാന പ്രഖ്യാപനം നടത്തിയത്. പുതിയ നിയമം അനുസരിച്ച് ജനുവരി 2 മുതൽ യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രഭാഷണവും (ഖുത്ബ) പ്രാർത്ഥനയും ഉച്ചയ്ക്ക് 12.45 ന് നടക്കും. നിലവിൽ ഷാർജ ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും വെള്ളിയാഴ്ച പ്രാർത്ഥന നടന്നിരുന്നത് ഉച്ചയ്ക്ക് 1.15 നായിരുന്നു. 2022 ൽ യുഎഇയിലെ മാറ്റാതെ തുടർന്നായിരുന്നു ഈ സമയക്രമം നിലവിൽ വന്നത്. എന്നാൽ ഷാർജയിൽ നേരത്തെ തന്നെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ പ്രാർത്ഥനകൾ നടന്നിരുന്നു.

ഇനി മുതൽ എല്ലാ എമിറേറ്റുകളിലും ഒരേ സമയത്ത് മാത്രമേ പ്രാർത്ഥന നടക്കുകയുള്ളൂ. അതായത് ഉച്ചക്ക് 12.45 ന് പ്രാർത്ഥന നടക്കുന്നതോടെ ഈ സമയവ്യത്യാസം ഇല്ലാതാകും. പുതിയ സമയക്രമീകരണം യുഎഇയിൽ താമസിക്കുന്ന പലർക്കും വലിയ സഹായമാകും. ഷാർജയിൽ താമസിക്കുന്ന നിരവധി ആളുകൾക്ക് ഈ മാറ്റം വലിയ ആശ്വാസമാണ്. ഷാർജയിൽ പ്രാർത്ഥന നേരത്തെ ആയതിനാൽ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് വീട്ടിൽ വരാനും, ഫ്രഷ് ആകാനും, പള്ളിയിൽ എത്താനും പ്രയാസമായിരുന്നു. എന്നാൽ പുതിയ സമയം വരുന്നതോടെ എല്ലാവർക്കും തിരക്കില്ലാതെ പള്ളിയിൽ എത്താൻ സാധിക്കുമെന്നാണ് പലരും പറയുന്നത്.

ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായമെന്നത് ദുബായിൽ താമസിക്കുന്നവർക്ക് ഈ മാറ്റം സന്തോഷം നൽകുന്നു എന്നതാണ്. നേരത്തെ 1.15നുള്ള പ്രാർത്ഥന കാരണം ഉച്ചഭക്ഷണ ഇടവേള 2.30 വരെ നീണ്ടുപോകുമായിരുന്നു. ഇത് വാരാന്ത്യത്തിന് മുമ്പ് ജോലികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതായും എന്നാൽ ഇനി മുതൽ സമയം മാറുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും വ്യക്തമാക്കുന്നു

മിക്ക പ്രവാസികൾക്കും ജോലി കാരണം ഷാർജയിലെ നേരത്തെയുള്ള പ്രാർത്ഥന പലപ്പോഴും നഷ്ടമാകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലായിടത്തും സമയം ഒരുപോലെയാകുന്നത് കാരണം പ്രാർത്ഥനകൾ നഷ്ടപ്പെടുത്താതെ കൃത്യനിഷ്ഠയോടെ പങ്കെടുക്കാൻ എല്ലാവർക്കും സാധിക്കും. ഇത്എല്ലാ എമിറേറ്റുകളിലും ഒരേ സമയം വരുന്നതോടെ ആശയക്കുഴപ്പങ്ങൾ മാറുമെന്നും അറിയിച്ചു.

പുതിയ പ്രാർത്ഥന സമയം വരുന്നതോടെ, യുഎഇയിലുടനീളമുള്ള സ്കൂളുകളും ഓഫീസുകളും അവരുടെ വെള്ളിയാഴ്ച ദിനചര്യകളിൽ മാറ്റങ്ങൾ വരുത്തേണ്ടിവരും. ഇത് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഒരുപോലെ പ്രയോജനകരമാകുമെന്നും മറ്റൊരു വിഭാഗം ആളുകൾ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (58 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (1 hour ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

പുതിയ ടെണ്ടർ വിളിച്ചു  (2 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (2 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (2 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (3 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (3 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (3 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (3 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

Malayali Vartha Recommends