Widgets Magazine
03
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്; ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ഡേ...

12 DECEMBER 2025 06:23 PM IST
മലയാളി വാര്‍ത്ത

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. വിവിധ സ്‌കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഈ പദ്ധതി വഴി 43.7 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 5 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ദിനമാണ്. എല്ലാവര്‍ക്കും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ സാമ്പത്തിക ഭാരമില്ലാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ദിനം. ആരും ആരോഗ്യ സേവനങ്ങള്‍ ലഭിക്കാതെ പിന്നിലാക്കപ്പെടാതിരിക്കുക, ചികിത്സയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് ആളുകള്‍ തള്ളപ്പെടാതിരിക്കുക, ആരോഗ്യ സംവിധാനങ്ങള്‍ ശക്തമാക്കാനുള്ള സര്‍ക്കാരുകളുടെയും ആഗോള സംഘടനകളുടെയും പ്രതിബദ്ധത കൂട്ടുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സൗജന്യ ചികിത്സയില്‍ മാതൃകയാണ് കേരളം. കഴിഞ്ഞ 3 വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. 5 വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 8283 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാസ്പ് വഴി 24.06 ലക്ഷം പേര്‍ക്ക് 7627 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേര്‍ക്ക് 593 കോടിയുടെ സൗജന്യ ചികിത്സയും നല്‍കി.

ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കി വരുന്നത്. നിലവില്‍ ഉണ്ടായിരുന്ന ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചാണ് കാസ്പ് അഥവാ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രൂപീകരിച്ചത്. പൊതു സ്വകാര്യ മേഖലകളില്‍ നിന്നും എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള 591 ആശുപത്രികള്‍ വഴി സംസ്ഥാനത്ത് പദ്ധതി സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു. പദ്ധതിയുടെ ആരോഗ്യ ആനുകൂല്യ പാക്കേജ് പ്രകാരം ഗുണഭോക്താക്കള്‍ക്ക് ചികിത്സാ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ അല്ലാത്തതും 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഒറ്റ തവണത്തേക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭ്യമാകും.

പദ്ധതികള്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്കും പരാതികള്‍ക്കും ദിശ ഹെല്‍പ് ലൈന്‍ നമ്പര്‍ (1056/104), സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജില്ലാ/സംസ്ഥാന ഓഫീസുകള്‍ എന്നിവയെ ബന്ധപ്പെടാവുന്നതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷയുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി  (7 hours ago)

എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കുമെന്ന് ട്രംപ്  (7 hours ago)

പ്രവാസികള്‍ക്ക് ഒമാന്‍ വഴി നാട്ടിലെത്താം; ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസ്  (7 hours ago)

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന കല്യാണമരം റിലീസിന്  (7 hours ago)

വടിവേലു നായകനാകുന്ന ഏ.ബി. ബിനിലിന്റെ തമിഴ് ചിത്രം പോര്‍മുഖം  (8 hours ago)

യുഎസ്ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു  (8 hours ago)

ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു  (8 hours ago)

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി  (9 hours ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (9 hours ago)

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്  (10 hours ago)

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (11 hours ago)

ഇറാന്റെ ഔദ്യോഗിക മാധ്യമ സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം  (11 hours ago)

തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം: മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി  (11 hours ago)

കുവൈത്തില്‍ യുഎസ് യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്  (12 hours ago)

Malayali Vartha Recommends